പാലക്കാട് : ഗര്‍ഭകാലത്തും പ്രസവാനന്തര ഘട്ടത്തിലും സ്ത്രീകള്‍ക്കുണ്ടാകുന്ന മാന സികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി നടത്തുന്ന ‘അമ്മ മാനസം 2.0 – 100 Steps to Maternal Wellness’ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. തദ്ദേശ സ്വയം ഭരണ വകുപ്പും കുടുംബശ്രീ ജില്ലാ മിഷന്റെ ജന്‍ഡര്‍ മേഖലയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ മുഖേന 100 അവബോധ ക്ലാസുകള്‍ നടത്താനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യഘട്ടമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോളുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ്, ജില്ലാ വനിതാ ശിശു വികസന വകുപ്പ്, കുടുംബശ്രീ ജില്ലാ മിഷന് ഉദ്യോഗസ്ഥര്‍ തുടങ്ങിയവ ര്‍ യോഗത്തില്‍ പങ്കെടുത്തു. കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്കായി ഏകദിന പരിശീല ന പരിപാടിയും നടത്തി. ബാംഗ്ലൂര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (NIMHANS) പ്രതിനിധി മനു കൃഷ്ണനും മംഗലാപുരം റോഷ്നി നിലയയില്‍ നിന്നുള്ള ഗൗതമിയും പരിശീലനത്തിന് നേതൃത്വം നല്കി. തദ്ദേശ സ്വയം ഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ആനന്ദ് എസ്.കുമാര്‍, രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് എക്സ്പെര്‍ട്ട് റെനില, കുടുംബശ്രീ ജില്ലാ മിഷന് എ.ഡി.എം.സി. അനുരാധ, ജന്‍ഡര്‍ ഡി.പി.എം. ഗ്രീഷ്മ, കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.
