ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു
പാലക്കാട് : ജില്ലയിലെ വിവിധ ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപകടാവസ്ഥ യിലായ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നത് വേഗത്തിലാക്കണമെന്ന് ജില്ലാ വികസന സമി തി യോഗത്തില്‍ നിര്‍ദ്ദേശം. എല്‍.എസ്.ജി.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയറിങ് വിഭാ ഗത്തിനും പി.ഡബ്ല്യൂ.ഡി വിഭാഗത്തിനും ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പരിസരത്തും അപകട ഭീഷണി ഉയര്‍ത്തി നില്ക്കുന്ന വൃക്ഷങ്ങള്‍ മുറിച്ചു മാറ്റുന്നത് വേഗത്തിലാക്കാനും ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനിച്ചു.
പി. മമ്മിക്കുട്ടി എം.എല്‍.എയാണ് ഈ വിഷയങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചത്. പഴയ കെ ട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ കത്ത് നല്കിയാല് ബന്ധപ്പെട്ട അസി. എഞ്ചിനീയര്‍ സ്ഥ ലം സന്ദര്‍ശിച്ച് കെട്ടിടത്തിന്റെ ഫിറ്റ്നസ് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് നല്‍കണം. കെട്ടി ടം ദുര്‍ബലമാണെങ്കില്‍ പൊളിച്ചു നീക്കാനുളള നടപടി ഉടന്‍ സ്വീകരിക്കണം. പഴയ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന മഴക്കാലത്തിനു മുമ്പു തന്നെ പൂര്‍ത്തിയാക്കണം. പൊളിച്ചു നീക്കാനുള്ള കെട്ടിടങ്ങള്‍ പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാനാവത്ത വിധം ബാരിക്കേഡ് സ്ഥാപിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡ് നിര്‍മ്മാണ പ്രവൃത്തി ഈ വര്‍ഷം ഡിസംബറോടെ പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം) യോഗത്തില്‍ അറിയിച്ചു. തച്ചമ്പാറ ഗ്രാമ പഞ്ചായത്തിലെ അച്ചിലട്ടി കോളനിയിലെ ട്രൈബല്‍ സെറ്റില്‍മെന്റ് പദ്ധതിയുടെ പ്രവൃത്തി ഒക്ടോബറോടെ പൂര്‍ത്തീകരിക്കുമെന്ന് ജില്ലാ നിര്‍മിതി കേന്ദ്രം അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. സ്കൂള്‍ സമയത്ത് ഗതാഗത തിരക്ക് ഒഴിവാക്കാനും, സ്കൂള്‍ കോളേജ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുമായി ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സമയക്രമം രാവിലെ എട്ടുമണിയിലേക്ക് മാറ്റണമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി ആവശ്യപ്പെട്ടു. ജില്ലയില്‍ സ്കൂള്‍ സമയങ്ങളില്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ റോഡിലിറങ്ങുന്നതിനെതിരെ കര്‍ശന പരിശോധന നടത്തി വരുന്നതായി ആര്.ടി.ഒ അറിയിച്ചു. സംഭവത്തില്‍ ചിറ്റൂര്‍ മേനോന്‍പാറയില്‍ കഴിഞ്ഞ ആഴ്ചയില്‍ ആറ് വാഹനങ്ങള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തിട്ടുള്ളതായും ആര്.ടി.ഒ അറിയിച്ചു.
മൂണ്ടൂര്‍-തൂത റോഡില്‍ സ്ട്രീറ്റ് ലൈറ്റ്, ഡിവൈഡര്‍, സൈന്‍ ബോര്‍ഡ് എന്നിവ സ്ഥാ പിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നതായി കെ.എസ്.ടി.പി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. പട്ടാമ്പി വാടാനാംകുറിശ്ശി മേല്‍പ്പാലത്തിന്റെ പ്രവൃത്തി ഈ വര്‍ഷം ആഗ സ്റ്റ് 31ഓടെ പൂര്‍ത്തീകരിക്കുമെന്ന് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സിയായ ആര്.ബി. ഡി.സി.കെ അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. ജില്ലയില്‍ പ്രകൃതി ക്ഷോഭം മൂലം തകര്‍ന്ന വീടുകള്‍ക്കുള്ള നാശനഷ്ടം ഈ വര്‍ഷം ഓണത്തിന് മുമ്പ് തന്നെ കൊടുത്തു തീര്‍ക്കുമെന്ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് യോഗത്തില്‍ അറിയിച്ചു.
കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ പി. മമ്മി ക്കുട്ടി, കെ. ബാബു, കെ.ഡി പ്രസേനന്‍, എ. പ്രഭാകരന്, മുഹമ്മദ് മുഹസിന്, ജില്ലാ പഞ്ചാ യത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, എ.ഡി.എം കെ സുനില്‍കുമാര്‍, ആര്.ഡി.ഒ കെ മണികണ്ഠന്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്, ആലത്തൂര്‍ എം.പിയുടെ പ്രതിനിധി പൊന്നുക്കുട്ടന്, വൈദ്യുതി വകുപ്പ് മന്ത്രിയുടെ പ്രതിനിധി എസ്. വിനോദ് ബാബു, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
