മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ടെ പാര്‍ട്ടിയില്‍ യാതൊരുവിധ പ്രശ്നങ്ങളില്ലെന്നും മണ്ണാര്‍ക്കാട് മണ്ഡലം തിരിച്ചു പിടിക്കുമെന്നും സി.പി.ഐ. ജില്ലാ സെക്രട്ടറി സുമലത മോഹന്‍ദാസ്. ചുമതലയേറ്റ ശേഷം മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി ഓഫിസ് സന്ദര്‍ശിച്ച് സംസാരിക്കുകയായി രുന്നു ജില്ലാ സെക്രട്ടറി. സംഘടനാ ശക്തിയില്‍ വിജയം സാധ്യമാകുമെന്ന ഉറച്ചപ്രതീ ക്ഷയാണുള്ളത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സേവ് ചെയ്യാന്‍ പാര്‍ട്ടി സഖാക്കള്ക്കറിയാം. സ്ത്രീകളെ മുഖ്യധാരയിലെത്തിക്കു വാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത സര്‍ക്കാരാണ് തങ്ങളുടേതെന്നും പ്രതികരി ച്ചു. കുമരംപുത്തൂരിലെ കൊങ്ങശ്ശേരി കൃഷ്ണന് സ്മൃതി കുടീ രത്തിലെത്തി പുഷ്പാര് ച്ചനയും നടത്തി. കുടുംബാംഗങ്ങളേയും സന്ദര്‍ശിച്ചു. നേതാക്കളാ യ മണികണ്ഠന് പൊറ്റശ്ശേരി, സുരേഷ് കൈതച്ചിറ, നൗഷാദ്, അബൂറജ, മുത്തു, രവികുമാ ര്‍, രവി എടേരം തുടങ്ങിയ നേതാക്കളും പങ്കെടുത്തു.
