അട്ടപ്പാടി:പുതൂര്‍ ചാവടിയൂരില്‍ എക്സൈസ് നടത്തിയ റെയ്ഡില്‍ 504 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു.ആരെയും പിടികൂടിയി ട്ടില്ല.ചാവടിയൂര്‍ വെന്തവെട്ടി റോഡില്‍ മേലേ ചാവടിയൂരില്‍ വെള്ളച്ചാലില്‍ പരിസരത്ത് തകര ബാരല്‍,പ്ലാസ്റ്റിക്ക് ബാരല്‍, കുടങ്ങള്‍ എന്നിവയിലാണ് വാഷ് സൂക്ഷിച്ചിരുന്നത്. വാറ്റുപകരണ ങ്ങളും കണ്ടെത്തി. പാലക്കാട് ഇന്റലിജന്‍സ് ബ്യൂറോ,അഗളി റേഞ്ച്,ജനമൈത്രി സ്‌ക്വാഡ് എന്നിവര്‍ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.അനൂപ്,പ്രിവന്റീവ് ഓഫീസര്‍മാരായ രാമചന്ദ്രന്‍,എം. യൂനസ്, സി. സെന്തില്‍ കുമാര്‍,കെ.എസ്.സജിത്ത്, റിനോഷ്,സിവില്‍ ഓഫീസര്‍മാരായ പ്രദീപ്, രംഗന്‍, ലക്ഷ്മണന്‍,അജീഷ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!