പാലക്കാട് : കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയില്‍ 42 വീടുകള്‍ക്ക് കൂടി നാശ നഷ്ടം. മെയ് 26ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ ഇന്ന് ഉച്ചയ്ക്ക് 2.30 വരെയുള്ള കണക്കാണി ത്. 41 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ചിറ്റൂര്‍ താലൂക്കില്‍ വണ്ടിത്താവളം വില്ലേജിലാണ് ഒരു വീട് പൂര്‍ണമായും തകര്‍ന്നത്. ഇതോടെ ജില്ലയില്‍ കാലവര്‍ഷ കെടുതിയില്‍ തകര്‍ന്ന ആകെ വീടുകളുടെ എണ്ണം 114 ആയി. ആലത്തൂര്‍ താലൂക്കിലെ വണ്ടാഴി 2, ചേരാമംഗലം വില്ലേജുകളില്‍ ഒരോ വീടുകളും, തേങ്കുറിശ്ശി 1 വില്ലേജില്‍ മൂന്ന് വീടുകളും, കോട്ടായി -1 വില്ലേജില്‍ ഒരു വീടും, ആലത്തൂര്‍, മേലാര് കോട് വില്ലേജുകളില്‍ ഒരോ വീടുകളുമാണ് തകര്‍ന്നത്. മണ്ണാര്‍ക്കാട് താലൂക്കിലെ കരി മ്പ 1, പാലക്കയം, തച്ചനാട്ടുകര 1, കോട്ടോപ്പാടം 2 വില്ലേജുകളിലായി ഒരോ വീടുകളും അലനല്ലൂര്‍ 1, കോട്ടോപ്പാടം 3 വില്ലേജുകളില്‍ രണ്ട് വീടുകളും ചിറ്റൂര്‍ താലൂക്കിലെ തത്തമംഗലം വില്ലേജില്‍ നാല് വീടുകളും, ചിറ്റൂര്‍ വില്ലേജിലെ രണ്ട് വീടുകളും, എരു ത്തേമ്പതി, പല്ലശേന, വല്ലങ്ങി, കൊല്ലംങ്കോട്, കോഴിപ്പതി, വണ്ടിത്താവളം എന്നീ വില്ലേ ജുകളില് ഒരോ വീടുകളും പട്ടാമ്പി താലൂക്കില്‍ പട്ടാമ്പി വില്ലേജില്‍ മൂന്നും, ഓങ്ങല്ലൂര്‍ 1 വില്ലേജില്‍ മൂന്നും, ചാലിശ്ശേരി വില്ലേജില്‍ ഒരു വീടും ഒറ്റപ്പാലം താലൂക്കില്‍ വെള്ളിനേ ഴി, കരിമ്പുഴ -2, ഷൊര്‍ണൂര്‍-2 വില്ലേജുകളില്‍ ഒരോ വീടുകള്‍ വീതവും അട്ടപ്പാടിയില്‍ അഗളി, കള്ളമല വില്ലേജുകളില്‍ ഒരോ വീടുകളും പാലക്കാട് താലൂക്കില്‍ അകത്തേ ത്തറ വില്ലേജില്‍ ഒരു വീടുമാണ് ഭാഗികമായി തകര്‍ന്നത്. മെയ് 26 ന് രാവിലെ എട്ടു മണി മുതല്‍ 27 ന് രാവിലെ എട്ടു മണി വരെ ജില്ലയില്‍ ശരാശരി 69.07 മി.മീ മഴയാണ് പെയ്തത്.
