മണ്ണാര്‍ക്കാട്: ആംബുലന്‍സും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന് മരിച്ചു. തെങ്കര കോല്‍പ്പാടം കുന്നത്തുകളം കുമാരന് (48) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടോടെ ചിറക്കല്‍പ്പടി റോഡില്‍ പാലമ്പട്ടയില്വെച്ചായിരു ന്നു അപകടം. കാഞ്ഞിരപ്പുഴ ഭാഗത്ത് നിന്നും രോഗിയുമായി വട്ടമ്പലത്തെ ആശുപത്രി യിലേക്ക് വരികയായിരുന്ന കാരുണ്യ ആംബുലന്‍സ് എതിരെ വന്ന ബൈക്കില്‍ ഇടി ക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന കുമാരന് ഗുരുതരമായി പരിക്കേറ്റു. ഒപ്പമുണ്ടാ യിരുന്ന തെങ്കര സ്വദേശി ഹരിദാസനും പരിക്കേറ്റിരുന്നു. ഇദ്ദേഹത്തിന്റെ പരിക്ക് സാ രമുള്ളതല്ല. ഗുരുതരമായി പരിക്കേറ്റ കുമാരന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആ ശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ മരിച്ചു. പിതാവ്: പരേതനായ ചാമി. മാതാവ്: കുഞ്ഞിലക്ഷ്മി. ഭാര്യ: വിജി. മക്കള്‍: വിദ്യ, വിമല്‍.