മണ്ണാര്‍ക്കാട്: ലഹരിക്കെതിരെ സംസ്ഥാനതല ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തി. അഹ്മദിയ്യ മുസ്ലിം ജമാഅത്തിന്റെ യുവജന സംഘടനയായ മജ്ലിസ് ഖുദ്ദാമുല്‍ അഹ്മദിയ്യ കേരള യുടെ നേതൃത്വത്തിലാണ് ‘ സ്കോര്‍ റണ്‍സ് നോട്ട് ഡ്രഗ്സ് ‘ എന്ന സന്ദേശമുയര്‍ത്തി ക്രിക്ക റ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. മണ്ണാര്‍ക്കാട് എംഇഎസ് കോളേജ് മൈതാനത്തില്‍ എട്ടു ജില്ലകളില്‍ നിന്നായി എട്ടു ടീമുകള്‍ പങ്കെടുത്തു. കോഴിക്കോട്-വയനാട് ജില്ല ചാംപ്യ ന്മാരായി. പാലക്കാട്-തൃശൂര്‍ ജില്ല രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പാലക്കാട്-തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ താരിഖിന്റെ കീഴില്‍ മുറിയക്കണ്ണി, തിരുവിഴാംകുന്ന്, അലനല്ലൂര്‍, പാലക്കാട്, ചേലക്കര. മണ്ണാര്‍ക്കാട് എന്നീ സ്ഥലങ്ങളിലെ യുവാക്കള്‍ ജില്ലയെ പ്രതിനി ധീകരിച്ച് പങ്കെടുത്തു. ഡോ. പി. സരിന് ലഹരിവിരുദ്ധ ക്ലാസെടുത്തു. സംഘടനയുടെ സംസ്ഥാന അധ്യക്ഷന്‍ എം. റിഷാദ് വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു.
