മണ്ണാര്‍ക്കാട്: കിണറ്റില്‍ വീണ പശുക്കിടാവിനെ മണ്ണാര്‍ക്കാട് അഗ്നിരക്ഷാ സേനാംഗ ങ്ങള് സുരക്ഷിതമായി പുറത്തെത്തിച്ചു. തെന്നാരിയില്‍ വലിയാട്ടില്‍ ബാലകൃഷ്ണന്റെ വീട്ടിലെ പശുക്കുട്ടിയാണ് ഞായറാഴ്ച രാത്രി എട്ടോടുകൂടി വീട്ടുപറമ്പിലെ കിണറ്റില്‍ വീണത്. പുതുതായി നിര്‍മിച്ച കിണറിന് സംരക്ഷണഭിത്തി കെട്ടിയിട്ടുണ്ടായിരുന്നില്ല. 40അടി താഴ്ചയുമുണ്ടായിരുന്നു. കിണറിന് സമീപമാണ് തൊഴുത്തുള്ളത്. പശുക്കിടാ വിന്റെ നിലവിളി കേട്ട് വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും ആദ്യംകണ്ടെത്താ നായില്ല. പിന്നീടാണ് കിണറിലകപ്പെട്ട നിലയില്‍ കാണുന്നത്. നാട്ടുകാരുടെ നേതൃത്വ ത്തില്‍ പശുക്കിടാവിനെ പുറത്തെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍ ശ്രീനിവാസന്, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ വി. സുരേഷ്കുമാര്‍, ടിജോ തോമസ്, വി. സുജീഷ്, ശരത്, ഒ. വിജിത്ത്. എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. സുജീഷാണ് കിണറിലിറ ങ്ങിയത്. വെളിച്ചക്കുറവ് വെല്ലുവിളിയുയര്‍ത്തിയെങ്കിലും പ്രത്യേകം നിര്മിച്ചെടുത്തി ട്ടുള്ള വലയുടെയും കയറിന്റെയും സഹായത്താടെ പശുക്കിടാവിനെ അരമണിക്കൂറി നൊടുവില്‍ സേനാംഗങ്ങള്‍ പുറത്തെത്തിച്ചു. കിണറില്‍ ആവശ്യത്തിന് വെള്ളമുണ്ടാ യിരുന്നതിനാല്‍ പശുക്കുട്ടിക്ക് വീഴ്ചയില്‍ പരിക്കേറ്റിരുന്നില്ല.
