മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ കുമരംപുത്തൂര്‍ ചുങ്കം ജംങ്ഷനിലെ ഡിവൈഡറില്‍ കയറി വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് തടയാന്‍ നടപടികള്‍ കൈക്കൊള്ളണ മെന്ന് കുമരംപുത്തൂര്‍ ലയണ്‍സ് ക്ലബ് ആവശ്യപ്പെട്ടു. രാത്രികാലങ്ങളില്‍ ഡ്രൈവര്മാ ര്‍ക്ക് ഡിവൈഡര്‍ കാണാത്തതാണ് അപകടങ്ങള്‍ സംഭവിക്കാന്‍ കാരണം. കൃത്യമാ യൊരു സിഗ്നല്‍ സംവിധാനം ഇവിടെയില്ല. ഇതുസംബന്ധിച്ച് നിരവധി തവണ പരാതി നല്‍കിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയായിട്ടില്ല. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ന്ന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് മുജീബ് മല്ലിയില്‍, സെക്രട്ടറി വി.എസ് സുരേഷ്, ട്രഷറര്‍ പി.ജി നിഖില്‍, ഡി.സി. മെമ്പര്‍ ദേവദാസ് എന്നിവര്‍ സംസാരിച്ചു.
