അഗളി :വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ അഗളി ഗ്രാമപഞ്ചായത്ത് സെന്റര്‍ നമ്പര്‍ 24 കാവുണ്ടിക്കല്‍ അങ്കണവാടിയില്‍ അങ്കണവാടി ക്രഷ് ആരംഭിച്ചു. ക്രഷ് ആ രംഭിച്ചത് മൂന്നു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളുടെ പരിപാലനത്തിനായി. ജോലിക്ക് പോകുന്ന സ്ത്രീകളുടെ കുഞ്ഞുങ്ങള്‍ക്ക് രാവിലെ ഏഴര മുതല്‍ വൈകീട്ട് ഏഴര വരെ സുരക്ഷിതത്വവും പോഷകാഹാരവും ഉറപ്പുവരുത്തുന്നു. തൊഴില്‍ ഇടങ്ങളില്‍ സ്ത്രീക ളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ഉന്നമനത്തിനും വേണ്ടിയാണ് ഈ പദ്ധതി ആ വിഷ്കരിച്ചിരിക്കുന്നത്. അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന് ഉദ്ഘാടനം ചെയ്തു. സി.ഡി.പി.ഒ ജയന്തി അധ്യക്ഷയായി. വാര്‍ഡ് അംഗങ്ങളായ സെന്തി ല്‍, പരമേശ്വരന് , ഐസിഡിഎസ് സൂപ്പര്‍വൈസര്‍ വാണിശങ്കര് എന്നിവര്‍ സംസാരിച്ചു.
