മണ്ണാര്‍ക്കാട്: ജല്‍ജീവന്‍മിഷന്‍ പദ്ധതിയുടെ ഭാഗമായി പൊളിച്ചിട്ട റോഡുകളുടെ അറ്റ കുറ്റപ്പണി മഴക്കാലത്തിനു മുന്‍പേ അടിയന്തരമായി പരിഹരിക്കണമെന്ന് താലൂക്ക് വികസന സമിതിയോഗം ആവശ്യപ്പെട്ടു. പൈപ്പിടാനായി തീര്‍ത്ത കുഴികള്‍ യഥാവിധം നികത്താത്തതും കോണ്‍ക്രീറ്റ് ചെയ്യാത്തതിനാലും അപകടങ്ങള്‍ക്ക്കാരണമാകുന്നു ണ്ടെന്നും പൊതുപ്രവര്‍ത്തകരായ റഷീദ് ആലായന്‍, ബാലന് പൊറ്റശ്ശേരി, എ.കെ. അബ്ദു ള്‍ അസീസ് എന്നിവര്‍ പറഞ്ഞു. പിഡബ്ല്യുഡി റോഡുകളിലും പഞ്ചായത്ത് റോഡുകളി ലും അറ്റകുറ്റപ്പണി നടത്തുവാന്‍ തുക ഉള്‍പ്പെടുത്തണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. നിലവില്‍ അറ്റകുറ്റപ്പണിക്കുള്ള പ്രവൃത്തികള്‍ ദര്‍ഘാസ് ചെയ്യാനാവാത്തതും ദേശീയ പാത അതോറിറ്റിയുടെ അനുമതി ലഭ്യമാകാത്തതുമാണ് തടസമായി നില്‍ക്കുന്നതെന്ന് പ്രോജക്ട് എന്‍ജിനീയര്‍ മറുപടി നല്കി. ബില്ലുകള്‍ യഥാസമയം ലഭ്യമാകാത്തതിനാല്‍ കുറച്ചുപ്രവൃത്തികള് മാത്രമാണ് കരാറുകാര്‍ നടത്തുന്നുള്ളു. അപകടഭീഷണി നിലനി ല്ക്കുന്ന ഭാഗങ്ങളിലെ കുഴികള്‍ നികത്താന്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും അറി യിച്ചു.
മണ്ണാര്‍ക്കാട്-ചിന്നത്തടാകം റോഡിന്റെ നിര്‍മാണ പ്രവൃത്തികള്‍ വൈകുന്നത് ജനങ്ങ ളോടുള്ള വഞ്ചനയാണെന്ന് പി.ആര്. സുരേഷ് ആരോപിച്ചു. എംഎല്‍എയേയും ഇക്കാര്യ ത്തില്‍ കരാര്‍കമ്പനി അപമാനിക്കുകയാണ്. പ്രവൃത്തികള്‍ ഉടന്‍ പുനരാരംഭിക്കാനുള്ള നടപടിക്രമങ്ങളിലാണെന്ന് കമ്പനി പ്രതിനിധി അറിയിച്ചു. മണലടി ജങ്ഷനില്‍ ട്രാഫി ക് മുന്നറിയിപ്പു സംവിധാനങ്ങള്‍ സ്ഥാപിക്കുമെന്നും പറഞ്ഞു. പാലക്കയം നിരവ് ഭാഗ ത്ത് സ്വകാര്യവ്യക്തി ഏഴ് ഏക്കറോളം സ്ഥലം മതില്‍കെട്ടി തിരിച്ചത് ഏത് ആവശ്യ ത്തിനാണെന്നതില് വ്യക്തതവരുത്തണമെന്നും പരിശോധനയ്ക്ക് വിധേയമാക്കണ മെന്നും സമിതി ആവശ്യപ്പെട്ടു. ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ സ്ഥലം പരിശോധിച്ച ശേഷം റിപ്പോര്‍ട്ട് താലൂക്ക് സമിതിയില്‍ അറിയിക്കണമെന്നും നിര്‍ദേശമുയര്‍ന്നു. ഗോവിന്ദാപുരംഭാഗത്ത് സ്വകാര്യ കോളേജിനു പിന്നിലുള്ള സ്ഥലത്തുനിന്നും സമീപ ത്തെ വീടുകളിലേക്ക് മഴവെള്ളം കുത്തിയൊഴുകുന്നുവെന്ന പരാതിയില്‍ നഗരസഭാ അധികൃതര്‍ ഇനിയും നടപടിയെടുക്കാത്തതില്‍ സമിതിയില്‍ വിമര്‍ശനമുയര്‍ന്നു.
സ്വകാര്യവ്യക്തി ഇവിടെ മണ്ണിട്ട് നികത്തി കെട്ടിയതിനാലാണ് മഴവെള്ളം വീടുകള്‍ക്ക് സമീപമെത്തുന്നത്. അടിയന്തരമായി ഇതു പരിശോധിക്കണമെന്നും ജനങ്ങളുടെ ദുരി തം പരിഹരിക്കണമെന്നു അംഗങ്ങള്‍ ആവശ്യപ്പെട്ടു. പട്ടണത്തിലെ അഴുക്കുചാലുകളി ല്‍ നിന്നുള്ള മലിനജലം കുന്തിപ്പുഴയിലേക്ക് ഒഴുകുന്നത് പരിശോധിക്കുക, കുമരംപു ത്തൂര്‍ ചുങ്കംഭാഗത്തെ ഡിവൈഡറില്‍ അപകടമുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപി ക്കുക, കുമരംപുത്തൂര്‍-ഒലിപ്പുഴ സംസ്ഥാനപാതയില്‍ നിര്‍മാണപ്രവൃത്തികള്‍ നട ത്തുന്നതിന് മുന്‍പ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും യോഗം വിളിച്ചുചേര് ക്കണമെന്നും ആവശ്യമുയര്‍ന്നു. താലൂക്ക് ആശുപത്രിപ്പടിയിലേക്കുള്ള പ്രവേശന റോഡില്‍ ബസുകള്‍ നിര്‍ത്തുന്നത് ആശുപത്രിയിലേക്ക് കടന്നുപോകുന്ന വാഹന ങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും പോലീസ്, ആര്‍ടിഒ അധികൃതര്‍ ഇക്കാര്യ ത്തില്‍ നടപടിയെടുക്കണമെന്നും പി.ആര്. സുരേഷ് ആവശ്യപ്പെട്ടു. സമിതിയിലെ മുതിര്‍ന്ന അംഗം എം. ഉണ്ണീന്‍ അധ്യക്ഷനായി. തഹസില്‍ദാര്‍ പി.പി.സീന, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ. രാമന്‍കുട്ടി, വിവിധവകുപ്പ് പ്രതിനിധികള്‍ സംസാരിച്ചു.
