വാളയാർ : കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ അവശ്യ സാധന ങ്ങളുമായി അതിർത്തി കടന്നെത്തുന്ന വാഹനങ്ങളെ അണു വിമു ക്തമാക്കാൻ ഓട്ടോമാറ്റിക് വെഹിക്കിൾ ഡിസ്ഇൻഫെക്ഷൻ മെക്കാ നിസവു മായി ജില്ലാ അഗ്നിശമനസേന. അതിർത്തി കടന്നെത്തുന്ന വാഹന ങ്ങളെ അണുവിമുക്തമാക്കി ജില്ലയിൽ സുരക്ഷ ഉറപ്പു വരു ത്തുന്ന തിനായി വാളയാർ ചെക്ക്പോസ്റ്റിൽ സജ്ജമാക്കിയ അണു വിമുക്ത സംവിധാനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മറ്റ് അതിർത്തി ചെക്ക് പോസ്റ്റുക ളിലും ഓട്ടോ മാറ്റിക് വെഹിക്കിൾ ഡിസ്ഇൻഫെക്ഷൻ സംവിധാനം സ്ഥാപിക്കു ന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ചെക്ക്പോ സ്റ്റുകളിൽ അണുവിമുക്തമാക്കുന്നതിനാവശ്യമായ ജലം എത്തി ക്കുന്നതിനും നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഈ മെഷീൻ, സെൻസർ ഉപയോഗിച്ച് വാഹനത്തെ തിരിച്ചറിയു കയും സോഡിയം ഹൈപ്പോക്ലോറേറ്റ് കലർന്ന മിശ്രിതം സ്പ്രേ ചെയ്തു വാഹനത്തെ അണുവിമുക്തമാക്കുകയും ചെയ്യും. 500 ലിറ്റർ മിശ്രിതത്തിൽ ആയിരത്തോളം വാഹനങ്ങളെ അണുവിമുക്ത മാക്കാനാകും. വിവേകാനന്ദ ദാർശനിക സമാജമാണ് ജില്ലാ അഗ്നി ശമനസേനയുടെ നിർദ്ദേശപ്രകാരം മെഷീൻ രൂപകല്പനചെയ്ത്. രാജ്യത്ത് തന്നെ ആദ്യ സംരംഭമാണിത്.
വാളയാർ ചെക്പോസ്റ്റിൽ നടന്ന പരിപാടിയിൽ അഗ്നിശമനസേന ജില്ലാ മേധാവി അരുൺ ഭാസ്കർ, ജോയിന്റ് ആർ.ടി.ഒ ശശികുമാർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ, അഗ്നിശമനസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു.