അലനല്ലൂര്‍: ലോക്ക് ഡൗണ്‍സമയത്തും എടിഎം തട്ടിപ്പിന് ശ്രമം നടന്നതായി പരാതി.എടത്തനാട്ടുകര കൊടിയംകുന്ന് സ്വദേശിയും മൂച്ചിക്കല്‍ ഗവ.എല്‍.പി സ്‌കൂള്‍ അധ്യാപകനുമായ നെച്ചിക്കാടന്‍ അലി അക്ബറിനാണ് ഇത്തരത്തില്‍ ഒരു ഫോണ്‍ വിളി വന്നത്. വ്യാഴാഴ്ച്ച ഉച്ചക്ക് 3:16 മണിക്ക് +9144382516 എന്ന നമ്പറില്‍ നിന്നാണ് വിളി വന്നത്. ഇംഗ്ലീഷില്‍ സംസാരിച്ച വ്യക്തി എം.ടി.എം കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും ഇതുകാരണം കാര്‍ഡ് താത്കാ ലികമായി ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും ഇത് പരിഹരി ക്കാനായി എ.ടി.എം കാര്‍ഡിന്റെ നമ്പര്‍ പറയാന്‍ ആവശ്യപ്പെടുക യായിരുന്നു.ഇത്തരത്തിലുള്ള കാര്യങ്ങള്‍ ബാങ്ക് ആവശ്യപ്പെടാറില്ല എന്ന് അലി അക്ബര്‍ മറുപടി പറഞ്ഞതോടെ മറുതലക്കല്‍ നിന്ന് ഫോണ്‍ കട്ടാക്കുകയായിരുന്നു. താന്‍ ഇതുസംബസിച്ച് ബാങ്കിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും കഴിഞ്ഞ മാസ ത്തില്‍ വരെ പ്രസ്തുത കാര്‍ഡ് ഉപയോഗിച്ച് പണമിടപാട് നടത്തി യതായും അലി അക്ബര്‍ പറഞ്ഞു. ബാങ്ക് ഒരുകാരണവശാലും ഇത്തരത്തിലുള്ള കാര്യങ്ങള്‍ ആവശ്യപ്പെട്ട് ഗുണഭോക്താക്കളെ ബന്ധപ്പെടാറില്ലാത്തതാണ് തട്ടിപ്പിന് ശ്രമം നടന്നതായി കണക്കാ ക്കുന്നത്.