തച്ചമ്പാറ: നിരോധിത ലഹരി വിരുദ്ധ കൂട്ടായ്മ രൂപവത്കരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വി.നൗഷാദ് ബാബു ഉദ്ഘാടനം ചെയ്തു. പി.എം. സഫീർ അധ്യക്ഷനായി. വിദ്യാർത്ഥിക ളെയും, രക്ഷിതാക്കളെയും പങ്കെടുപ്പിച്ചു വിപുലമായ ബോധവത്കരണ സെമിനാർ നട ത്തും. വിവിധ മേഖലകൾ കേന്ദ്രീകരിച്ചു ജനകീയ നിരീക്ഷണ സംഘങ്ങളെ സംഘടിപ്പി ക്കാനും തീരുമാനിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശാരദ പുന്നക്കലടി, അംഗങ്ങ ളായ അബൂബക്കർ മുച്ചിരിപാടം, ഒ.നാരായണൻ കുട്ടി, സക്കീർ ഹുസൈൻ, കെ.ഹരി ദാസൻ, വ്യാപാരി വ്യവസായി പ്രതിനിധി നാസർ തേക്കത്ത്, മുഹമ്മദ് കുട്ടി,ടി.അബ്ദുൽ സലാം, സി.പി. അസ്കർ, പ്രശാന്ത് എന്നിവർ സംസാരിച്ചു.
