അലനല്ലൂര്‍ : ഒന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ ഹൃദ്രോഗ ചികിത്സക്കായി കാട്ടുകുളം എ. എല്‍.പി. സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും കൈകോര്‍ത്തു. അലനല്ലൂര്‍ പള്ളി ക്കുന്ന് കൂമഞ്ചിറ ചിറക്കല്‍ നഗറില്‍ ചേലാക്കോടന്‍ ഷമീറിന്റെ മകന് റിസാനുവേ ണ്ടിയാണ് സഹപാഠികളും അധ്യാപകരുമെല്ലാം മുന്നിട്ടിറങ്ങിയത്. ജന്മനായുള്ള ഹൃദ്രോഗം മൂലം റിസാന് എറണാകുളം അമൃത ഹോസ്പിറ്റലിലെ ചികിത്സയിലാണ്. എത്രയും വേഗം ശസ്ത്രക്രിയ നടത്താനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.
ചികിത്സക്ക് ഏകദേശം പത്ത് ലക്ഷത്തോളം രൂപയാണ് ആവശ്യം. ഓട്ടോ ഓടിച്ച് നിത്യ വൃത്തി കഴിക്കുന്ന ഷമീറിനും കുടുംബത്തിനും ഇത്രയും വലിയതുകയ്ക്ക് നിവൃത്തി യില്ല. ഇവരെ സഹായിക്കാനായി നാട്ടുകാര്‍ ചികിത്സ സഹായ സമിതി രൂപീകരിച്ച് ധന സമാഹരണം നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് സ്കൂളിലെ വിദ്യാര്‍ഥികൂടിയായ റിസാനെ ആരോഗ്യജീവിതത്തിലേക്ക് കൂട്ടികൊണ്ടുവരാനായി സഹപാഠികളും അധ്യാ പകരും സ്കൂള്‍ മാനേജ്മെന്റും ഒരുമിച്ചത്. 1,45,000രൂപ ഇവര്‍ സമാഹരിച്ചു.
ഈ തുക സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികള്‍ ക്ക് കൈമാറി. അലനല്ലൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും ചികിത്സ സഹായ കമ്മിറ്റി ചെയര്‍മാനുമായ ബക്കര്‍ മേലേകളത്തില്‍, കണ്‍വീനര്‍ നവാസ്, ട്രഷറര്‍ സജാദ് എന്നിവര്‍ ചേര്‍ന്ന് തുക ഏറ്റുവാങ്ങി. സ്കൂള്‍ പി.ടി.എ. പ്രസിഡന്റ് ഉസ്മാന് തച്ചംപറ്റ, മാ നേജ്മെന്റ് പ്രതിനിധി സിറാജ് ആലായന്‍, പ്രധാന അധ്യാപിക ഉഷ, എം.പി.ടി.എ. പ്രസി ഡന്റ് സൈഫു കുഞ്ഞോള് ,അധ്യാപകരായ കെ.എം സാലിഹ, ബദറുല്‍ മുനീറ, സാജി ത, ഹിബ, രാഗേന്ദു, സുഹറ എന്നിവര്‍ പങ്കെടുത്തു.
