പാലക്കാട്: കേരള ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലി ഷ്മെ ന്റ്സ് സജീവ അംഗങ്ങളായ തൊഴിലാളികള്‍ക്കായി ആശ്വാസ ധനസഹായം വിതരണം ചെയ്യും. തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും അവശ്യ സര്‍വ്വീസുകളായി പ്രഖ്യാപിച്ച ആശുപത്രികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ലബോറട്ടറികള്‍, പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സി എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ക്ഷേമനിധി തൊഴിലാളികള്‍ക്ക് ആശ്വാസധനമായി 1000 രൂപ വിതരണം ചെയ്യും. കോവിഡ് 19 ബാധിതരായ ക്ഷേമനിധിയിലെ സജീവ അംഗങ്ങള്‍ക്ക് 10000 രൂപയും വീടുകളിലോ ആശുപത്രികളിലോ ഐസൊലേഷനില്‍ കഴിയുന്ന അംഗത്തിന് 5000 രൂപയും ധനസഹായം അനുവദിക്കും.
അര്‍ഹരായവര്‍ ക്ഷേമനിധി അംഗത്വ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ (ബാങ്കിന്റെ പേര്, ശാഖ, അക്കൗണ്ട് നമ്പര്‍, ഐ.എഫ്. എസ്.സി കോഡ്) ഫോണ്‍ നമ്പര്‍ എന്നിവയടക്കം വെള്ള പേപ്പറില്‍ അപേക്ഷ തയ്യാറാക്കി peedikapkd@gmail.com ലോ വാട്ട്സ്അപ് നമ്പരായ 9207425434, 960504097 ലേയ്ക്കോ ഏപ്രില്‍ 30 നകം അയക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൊറോണ ബാധിതര്‍/ ഐസൊലേഷനില്‍ ചികിത്സയ്ക്ക് വിധേയരായവര്‍ ചികിത്സ സംബന്ധിച്ച ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഫോണ്‍: 0491-2545121.