പാലക്കാട്: ജില്ലയില്‍ കാന്‍സര്‍ പ്രതിരോധ മരുന്നുകളുടെ ലഭ്യത സംബന്ധിച്ച് മതിലകത്ത് ഫാര്‍മ മരുന്നു വിതരണ കമ്പനിയിലും പ്രധാന മെഡി ക്കല്‍ ഷോപ്പിലും ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. കാന്‍സര്‍ പ്രതിരോധ മരുന്നുകളുടെ ജില്ല യിലെ ഏക ഡിസ്ബ്യൂട്ടറായ അയ്യപ്പുരത്തെ മതിലകത്ത് ഫാര്‍മ യില്‍ ജില്ലാ ആശുപത്രിയിലെ ഓങ്കോളജിസ്റ്റ് വിഭാഗ ഡോക്ടര്‍മാരു ടെ കുറിപ്പ് പ്രകാരം വിതരണം ചെയ്യുന്ന മരുന്നുകളുടെയും മറ്റു കാന്‍സര്‍ പ്രതിരോധ മരുന്നുകളുടെയും സ്‌റ്റോക്ക് സംബന്ധിച്ച പരിശോധനയാണ് നടത്തിയത്. കാന്‍സര്‍ പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഭൂരിഭാഗം മരുന്നുകളും ഹോള്‍സെയിലായി ലഭ്യമാണെന്നും സ്റ്റാക്കിലാത്ത മരുന്നുകള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച നിര്‍ദേശം ഫാര്‍മ ഉടമകള്‍ക്ക് നല്‍കിയതായും ജില്ലാ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
ഇതിനുപുറമെ, കാന്‍സര്‍ പ്രതിരോധ മരുന്ന് വില്‍ക്കുന്ന ജില്ലയിലെ പ്രധാന മെഡിക്കല്‍ ഷോപ്പുകളില്‍ ഒന്നായ പരശുറാം മെഡിക്കല്‍ സിലും സംഘം പരിശോധന നടത്തി. കാന്‍സര്‍ പ്രതിരോധ മരുന്നു കള്‍ ഏറെ ചെലവേറിയതായതിനാല്‍ വലിയ അളവില്‍ മരുന്നുകള്‍ ഇവിടെ സ്‌റ്റോക്ക് ചെയ്യുന്നില്ല. അതേസമയം, അടിയന്തര സാഹച ര്യങ്ങളില്‍ ഡോക്ടറുടെ പ്രിസ്‌ക്രിപ്പ്ഷന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത മരുന്നുകളുടെ സ്റ്റോക്ക് മെഡിക്കല്‍ ഷോപ്പില്‍ ലഭ്യമാക്കു മെന്നും ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പരിശോധനയ്ക്ക് ജില്ലാ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ എം.സി നിഷിത്, സോണ്‍ 3 ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ ഇ.എന്‍ ബിജിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
നിത്യോപയോഗ മരുന്നുകളുടെ ലഭ്യതക്കുറവിന് വിളിക്കുക
ജില്ലയില്‍ ഏതെങ്കിലും നിത്യോപയോഗ മരുന്നുകളുടെ ലഭ്യതക്കുറവ് അനുഭവപ്പെട്ടാല്‍ സഹായത്തിനായി 9188527937, 0491-2503643 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് ജില്ലാ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.