അലനല്ലൂര്‍ : നവോത്ഥാനം പ്രവാചക മാതൃക എന്ന ശീര്‍ഷകത്തില്‍ കേരള നദ്വത്തുല് മുജാഹിദീന്‍ നടത്തുന്ന സംസ്ഥാന കാംപെയിനിന്റെ ഭാഗമായി എടത്തനാട്ടുകര നോ ര്‍ത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന അഹ്ലന് റമദാന് പ്രഭാഷണപരിപാടി ഇന്ന് വൈകിട്ട് ഏഴിന് കോട്ടപ്പള്ള സന ഓഡിറ്റോറിയത്തില്‍ നടക്കും. മണ്ഡലം പ്രസിഡന്റ് കെ. നാസര്‍ സുല്ലമി ഉദ്ഘാടനം ചെയ്യും. ജില്ലാ ജോയിന്റ് സെക്രട്ടറി കാപ്പില്‍ മൂസ ഹാ ജി അധ്യക്ഷനാകും. മുനീര്‍ മദനിപ്രഭാഷണം നടത്തും. റമദാനിലെ എല്ലാ ഞായറാഴ്ചക ളിലും കോട്ടപ്പള്ള സന ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്യ് 12.30 വരെ രണ്ട് സെഷനുകളിലായി പ്രമുഖ പണ്ഡിതന്മാര് പ്രഭാഷണം നടത്തും.
