അലനല്ലൂര്‍ : അബാന്‍ കണ്ണാശുപത്രിയും മെക്സെവന്‍ ഹെല്‍ത്ത് ക്ലബ് അലനല്ലൂരും സംയുക്തമായി കാഴ്ച പരിശോധനാ ക്യാംപ് നടത്തി. ക്രസന്റ് പ്ലാസയില്‍ നടന്ന ക്യാംപില്‍ 180ഓളം അംഗങ്ങള്‍ പങ്കെടുത്തു. ഭാരപരിശോധനയും നടത്തി. മെക്സെ വന്‍ ഹെല്‍ത്ത് ക്ലബ് അലനല്ലൂരില്‍ തുടക്കമായതിന്റെ മുപ്പതാം ദിനംപ്രമാണിച്ചാ യിരുന്നു ക്യാംപ്. ജില്ലാ ചീഫ് കോര്‍ഡിനേറ്റര്‍ ജമാല്‍ പരവക്കല്‍ മുഖ്യാതിഥിയായി. മണ്ണാര്‍ക്കാട് മേഖലയിലെ മെക് സെവന് സെന്ററുകളിലെ കോര്‍ഡിനേറ്റര്‍മാരായ അസീസ് തച്ചമ്പാറ, സിദ്ധീഖ് കൊമ്പം, മുഹമ്മദ് മാസ്റ്റര്‍ യതീംഖാന, സമീര്‍ നാണി കോട്ടപ്പള്ള, അബ്ദു ഒമല്‍ മണ്ണാര്‍ക്കാട് എന്നിവര്‍ പങ്കെടുത്തു. മണ്ണാര്‍ക്കാട് മേഖലാ ചെയര്മാന് സുബൈര്‍ തുര്‍ക്കി, അലനല്ലൂര്‍ കോര്‍ഡിനേറ്റര്‍ യൂസഫ് ചോലയില്‍, വി. മുരളീധരന്, കെ.വി ബഷീര്‍, ടി.ടി നൗഷാദ്, സുമേഷ്, ഫൗസിയ ഷറഫ്, അമൃത, സാജിത, റജീന തുടങ്ങിയവര്‍ നേതൃത്വം നല്കി.
