തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച് തിരുവനന്തപുരത്ത് യുവാവിന്റെ കൂട്ടക്കൊല പാതകം. അഞ്ച് പേരെ കൊലപ്പെടുത്തിയതായി പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങിയ പേരുമല സ്വദേശി അഫാന് (23) മൊഴി നല്കി. രണ്ട് മണിക്കൂറിനിടെ മൂന്ന് വീടുകളി ലായി ആറുപേരെ വെട്ടിയെന്നാണ് യുവാവിന്റെ വെളിപ്പെടുത്തല്‍. അഞ്ച് പേര് കൊല്ലപ്പെട്ടെന്നും ഒരാള്‍ ചികിത്സയിലാണെന്നും പൊലിസ് പറഞ്ഞു. രാവിലെ മുതലാണ് ഇയാള്‍ കൊലപാതക പരമ്പര നടത്തിയതെന്നാണ് പൊലിസിന് ലഭിച്ച പ്രാഥമിക വിവരം. പ്രതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സാമ്പത്തിക പ്രതിസന്ധിയാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. പിതാവിനൊപ്പം വിദേശത്തായിരുന്ന അഫാന് അടുത്തിടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. കല്ലറ പാങ്ങോടെത്തി പിതാവിന്റെ അമ്മ സല്‍മാ ബീവി (88)യൊണ് ആദ്യം തലയ്ക്കടിച്ചുകൊന്നത്. പീന്നീട് പുല്ലമ്പാറ ആലമുക്കിലെത്തി പിതാവിന്റെ സഹോദരന് ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ വെട്ടിക്കൊന്നു. പിന്നീടാണ് പേരുമലയിലെ വീട്ടിലെത്തി അമ്മ ഷമീന, മൂന്ന് ദിവസമായി വീട്ടിലുള്ള പെണ്‍കുട്ടി ഫര്‍ഷാന, സ്വന്തം സഹോദരന് അഫ്സാന് (13) എന്നിവരെ ആക്രമിച്ചത്. കാന്‍സര്‍ രോഗിയായ ഷമീന ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. വെട്ടേറ്റ സഹോദരനും പെണ്‍കുട്ടിയും മരിച്ചു. കൊലപാതകത്തിന് ശേഷം വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടാണ് പ്രതി പൊലിസ് സ്റ്റേഷനില്‍ എത്തിയത്. കൂട്ടക്കൊലപാതകം നടത്തിയെന്നും താന്‍ എലിവിഷം കഴിച്ചിട്ടുണ്ടെന്നും ഇയാള്‍ പൊലിസിനോട് പറഞ്ഞു. ഇയാള്‍ പറഞ്ഞ സ്ഥലങ്ങളില്‍ പൊലിസ് പരിശോധന നടത്തുകയാണ്. വൈകിട്ട് ആറുമണിക്ക് ശേഷം പൊലിസ് എത്തുമ്പോഴാണ് ഇത്തരത്തിലൊരു ക്രൂരകൃത്യം നടന്നവിവരം നാട്ടുകാര്‍ അറിയുന്നത്. പൊലിസ് എത്തിയപ്പോള്‍ അഫാന്റെ വീട് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ പൊളിച്ചാണ് അകത്തുകടന്നത്. കത്തികൊണ്ട് കുത്തിയാണ് കൊന്നതെന്ന് പറഞ്ഞ പ്രതി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചെന്നും പറയുന്നുണ്ട്. വീട്ടില്‍ രണ്ടുപേര്‍ മാത്രമാണ് ഉള്ളതെന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്. മറ്റൊരു മുറിയില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടി ആരാണെന്ന് നാട്ടുകാര്‍ക്ക് അറിയില്ല. കുട്ടിയെ മുമ്പ് ഇവിടെ കണ്ടിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. വീടിനുള്ളില്‍ കടക്കുമ്പോള്‍ പാചകവാതകത്തിന്റെ ഗന്ധമുണ്ടായിരുന്നു.
NEWS CREDIT TO MALALA MANORA ONLINE
