അലനല്ലൂര്‍ : ചളവയിലും സമീപപ്രദേശങ്ങളിലും ലഹരി വില്‍പ്പനയും ഉപയോഗവും വ്യാപകമാകുന്നത് പ്രതിരോധിക്കാന്‍ ജനകീയ പ്രതിരോധ സമിതി രൂപീകരിച്ചു. ജന പ്രതിനിധികള്‍, പൊലിസ്, എക്സൈസ്, കുടുംബശ്രീ, ആരോഗ്യവകുപ്പ്, സന്നദ്ധസംഘ ടനാ പ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചളവ സ്കൂളില്‍ ചേര്‍ന്ന യോഗത്തിലാണ് സമിതി രൂപവത്കരിച്ചത്. പ്രതിരോധ സമിതി വിപുലീകരിച്ച് വരും ദിവസങ്ങളില്‍ സമഗ്രമായ ജനകീയ റെയ്ഡ്, ബോധവല്‍ക്കരണ പരിപാടികള്‍, കുടുംബ യോഗങ്ങള്‍, കൗണ്‍സലിംങ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. ചെയ ര്‍മാനായി എം.കൃഷ്ണകുമാറിനേയും, വൈസ് ചെയര്‍മാനായി പി.ജയകൃഷ്ണനേയും കണ് വീനറായി കെ.അബ്ദുല്‍ റഫീഖിനേയും ജോയിന്റ് കണ്‍വീനറായി കെ.പ്രദീപ് കുമാറി നേയും തിരഞ്ഞെടുത്തു. വീടുകളിലെ സമാധാനം ഇല്ലാതാക്കുന്ന തരത്തിലാണ് മാരക മായ ലഹരിവസ്തുക്കളുടേയും മദ്യത്തിന്റെയും വില്‍പ്പനയും ഉപയോഗവും യുവാക്കളി ലും വിദ്യാര്‍ഥികളിലേക്കും വ്യാപിച്ചിരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. നാടിന് അവ മതിപ്പും ഭീഷണിയുമായ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായ പ്രതിരോധം വേ ണമെന്ന ജനകീയ ആവശ്യം ശക്തമായ സാഹചര്യത്തിലാണ് നാട്ടുകാരുടെ യോഗം ചേ ര്‍ന്നത്. നാട്ടുകല്‍ പൊലിസ് സബ് ഇന്‍സ്പെക്ടര്‍ കെ.രാമദാസ് ഉദ്ഘാടനം ചെയ്തു. മലപ്പു റം വിജിലന്‍സ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി. ജോതീന്ദ്രകുമാര്‍, മണ്ണാര്‍ക്കാട് എക്സൈസ് റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫിസര്‍, കെ.അബ്ദുല്‍ റഫീക്ക്, എം.കൃഷ്ണകുമാര്‍, കെ.സേതു മാധവന്, എം.അമീന്, പി.അജേഷ്, എം.ജയകൃഷ്ണന്, എന്‍. ഹയറത്ത് സുഹറ, പി.ഷൈനി, എ.വിപിന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
