കെ.എസ്.ഇ.ബി. അധികൃതര്‍ പൊലിസില്‍ പരാതി നല്കി
മണ്ണാര്‍ക്കാട് : കുമരംപുത്തൂരില്‍ കാട്ടുപന്നികളെ അമര്‍ച്ച ചെയ്യുന്ന ദൗത്യത്തിനിടെ ട്രാ ന്സ്ഫോര്മറിലേക്ക് വെടിയേറ്റ് വൈദ്യുതി മണിക്കൂറുകളോളം മുടങ്ങി. ചങ്ങലീരി മോതിക്കല്‍ ഇടിഞ്ഞാലി നഗറിലേക്കുള്ള ട്രാന്‍സ്ഫോര്‍മറിലേക്കാണ് തിരതുളച്ചുകയ റിയത്. ശനിയാഴ്ച രാത്രി 12ഓടെയായിരുന്നു സംഭവം. ട്രാന്സ്ഫോര്മറിനകത്തുള്ള ഓയില്‍ ചേരുകയും വൈന്‍ഡിങ് കേടുവരികയും ചെയ്തു. ഇതോടെ വൈദ്യുതിവിതര ണം തടസ്സപ്പെട്ടു. ചങ്ങലീരി പള്ളിപ്പടി മോതിക്കല്‍ റോഡരുകിലായാണ് ട്രാന്‍സ്ഫോര്‍ മറുള്ളത്. ഒന്നരകൊല്ലം മുമ്പാണ് ഇതുസ്ഥാപിച്ചത്. ചരിഞ്ഞപ്രദേശത്ത് താഴ് ഭാഗത്തായാ ണ് റോഡുള്ളത്. പ്രദേശത്ത് വൈദ്യുതിവിതരണം തടസപ്പെട്ടതിനെ തുടര്‍ന്ന് കെ.എസ്. ഇ.ബി. ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് ട്രാന്‍സ്ഫോറില്‍ ദ്വാരം ശ്രദ്ധയില്‍ പെട്ടത്. പിന്നീട്് കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്ന നടപടികള്‍ക്കിടെയാണ് ഇതു സംഭവിച്ചതെന്ന് വ്യക്തമായി. സമീപപ്രദേശത്തേക്കായി കരുതിവെച്ചിരുന്ന ട്രാന്‍സ് ഫോര്മര് ഇവിടെ സ്ഥാപിച്ച് പ്രദേശത്തേക്കുള്ള വൈദ്യുതി ഇന്ന് രാവിലെ 11.30ഓടെ പുന:സ്ഥാപിച്ചു. വെടിയേറ്റ് ട്രാന്‍സ്ഫോര്‍മര്‍ നശിച്ചതായി കാണിച്ച് മണ്ണാര്‍ക്കാട് ഇല ക്ട്രിക്കല്‍ സെക്ഷന്‍ അസി.എഞ്ചിനീയര്‍ മണ്ണാര്‍ക്കാട് പൊലിസില്‍ പരാതി നല്കി. കെ.എസ്.ഇ.ബിക്ക് രണ്ടര ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്ക്. ഇതു പഞ്ചായത്ത് നല്‍കണമെന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നതെന്ന് അറിയുന്നു.
