തച്ചമ്പാറ: ആലുവയില്‍ നടന്ന മിസ്റ്റര്‍ കേരള ശരീര സൗന്ദര്യമത്സരത്തില്‍ തച്ചമ്പാറ തെക്കുംപുറം സ്വദേശി വിജീഷിന് രണ്ടാം സ്ഥാനം. 55 കിലോ സീനിയര്‍ വിഭാഗത്തി ലാണ് നേട്ടം. കഴിഞ്ഞ ദിവസം വടക്കഞ്ചേരിയില്‍ നടന്ന ബോഡി ബില്‍ഡിങ് ചാം പ്യന്ഷിപില് ജൂനിയര്‍ വിഭാഗത്തില്‍ വിജീഷ് ഒന്നാം സ്ഥാനം നേടിയിരുന്നു. തച്ചമ്പാറ സ്റ്റാര്‍സ് ഹെല്‍ത്ത് ക്ലബില്‍ ജിം ട്രൈനര്‍ പ്രശാന്തിന്റെ കീഴിലാണ് പരിശീലനം.
