മണ്ണാര്‍ക്കാട് : സക്കാത്ത് സംഘടിതമായി നിര്‍വഹിക്കുന്നതിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനം സാധ്യമാകുമെന്നും അതിന് മഹല്ലുകള്‍ പ്രത്യേക പദ്ധതി ആവിഷ്കരിക്കണമെന്നും വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് മണ്ണാര്‍ക്കാട് സംഘടിപ്പിച്ച ജില്ലാ സക്കാത്ത് സെമി നാര് ആവശ്യപ്പെട്ടു.
സക്കാത്തിനര്ഹരുടെ അഭിമാനത്തിന് ക്ഷതമേല്ക്കാതെയാണ് സാമ്പത്തിക സഹായം നല്‍കേണ്ടത്. അതിന് സംഘടിത സക്കാത്ത് പരിഹാരമാര്‍ഗമാണ്. പാവപ്പെട്ടവന് ഉപ ജീവന മാര്ഗ്ഗമൊരുക്കിയാണ് പ്രാരാബ്ധങ്ങള്‍ക്ക് അറുതി വരുത്തേണ്ടത്. സക്കാത്ത് ശേ ഖരണ വിതരണത്തിന് മഹല്ലുകള്‍ നേതൃത്വം നല്കുന്നതിലൂടെഅത് സാധ്യമാകു മെ ന്നും സമ്പത്ത് ഓരോ വ്യക്തിയുടെയും സമൂഹത്തിന്റെയും നിലനില്‍പ്പിന്റെയും വളര്‍ച്ചയുടെയും അടിസ്ഥാന ഘടകമാണെന്നിരിക്കെ, അജ്ഞത കൊണ്ടും, അശ്രദ്ധ മായും സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഗുരുതര മാണെന്നും സംഗമം വിലയിരുത്തി.
സാമ്പത്തിക വിശുദ്ധി ഉറപ്പു വരുത്താനും സകാത്ത് വിഹിതം അര്ഹരിലെത്തിക്കാനും വിശ്വാസികള്‍ കടുത്ത ജാഗ്രത പുലര്‍ത്തണം. സാമ്പത്തിക വിശുദ്ധി നഷ്ടപ്പെട്ടാല്‍ മറ്റു ആരാധനാ കര്‍മ്മങ്ങള്‍ക്ക് യാതൊരു സ്വീകാര്യതയും ലഭിക്കില്ലെന്ന തിരിച്ചറിവും ഉണ്ടാകണം.സമൂഹത്തിന്റെ അടിസ്ഥാന ആവശ്യമായ പാര്‍പ്പിടം, ഭക്ഷണം, വസ്ത്രം, തൊഴില്‍ എന്നിവ ലഭ്യമാക്കുന്നതില്‍ കൂട്ടായ പരിശ്രമങ്ങളുണ്ടാവണം. അപരന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന ആരാധനാ കര്‍മ്മമാണ് സക്കാത്ത് നല്കുന്നതിലൂ ടെ ഓരോ വിശ്വാസിയും നിര്‍വഹിക്കുന്നതെന്ന് സംഗമം കൂട്ടിച്ചേര്‍ത്തു.
സെമിനാര്‍ വിസ്ഡം പണ്ഡിതസഭ സംസ്ഥാന ജോയിന്റ് കണ്‍വീനര്‍ ഹംസ മദീനി ഉദ്ഘാ ടനം ചെയ്തു. വിസ്ഡം പാലക്കാട് ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട്, ട്രഷറര്‍ മുജീബ് റഹ്മാന് കൊടുവായൂര്‍, സാമൂഹ്യ ക്ഷേമം കണ്‍വീനര്‍ ജാഫര്‍ പുതുനഗരം, കെ.അര്‍ഷദ് സ്വലാഹി, ഒ.മുഹമ്മദ് അന്‍വര്‍, ടി.കെ.സദഖത്തുള്ള, ഡോ.അബ്ദുല്‍കരീം മുളയങ്കാവ്, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് കെ.ഉണ്ണീന്‍ ബാപ്പു മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. സക്കാത്ത് ശേഖരണ-വിതരണം, ഇഫ്താര്‍ കിറ്റുകള്‍, ഈദ് കിസ്വ, സ്കോളര്‍ഷിപ്പുകള്‍, വീട് നിര്‍മാണം, ചികിത്സാ സഹായം തുടങ്ങിയ വിവിധ റിലീഫ് പദ്ധതികള്‍ക്ക് സംഗമം അന്തിമ രൂപം നല്കി.
