മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് വംശനാശ ഭീഷണി നേരിടുന്ന നാടന്‍ ശുദ്ധജല മത്സ്യ ഇന ങ്ങളെ സംരക്ഷിക്കാന്‍ കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് നൂതന പദ്ധതി നട പ്പിലാക്കുന്നു. ശുദ്ധജല മത്സ്യ സംരക്ഷണത്തിനായുള്ള ബോധവല്‍ക്കരണവും നയ-തല ഇടപെടലുകളും ലക്ഷ്യമിട്ട് കാര്യവട്ടത്തെ അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വകുപ്പില്‍ ലോക തണ്ണീര്‍ത്തട ദിനാചരണവുമായി ബന്ധപ്പെട്ട ഒരു കണ്‍സള്‍ട്ടേറ്റീവ് വര് ക്ക്ഷോപ്പ് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ഇതിനായി സംഘടിപ്പിച്ചു. അ ഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആന്‍ഡ് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പ്രമോദ് ജി. കൃഷ്ണന് വര്‍ക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്തു.
കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചെയര്മാന് ഡോ. എന്‍. അനില്‍കുമാര്‍ അധ്യക്ഷനായി. കേരളത്തിന്റെ തനതായ ജല ജൈവവൈവിധ്യം സംരക്ഷിക്കാന്‍ ‘ഉള്‍നാടന്‍ ജല ജൈവവൈവിധ്യ സംരക്ഷണവും ഭാവി മത്സ്യങ്ങളുടെ പ്രജനന കേന്ദ്ര ങ്ങള് സ്ഥാപിക്കലും’ എന്ന പേരില്‍ ഈ സംരംഭം ആരംഭിക്കുന്നത്. ഇതില്‍ ഗവേഷകരെ യും പ്രാദേശിക മത്സ്യത്തൊഴിലാളി സമൂഹത്തേയും ജൈവവൈവിധ്യ പരിപാലന സമിതികളേയും ഉള്‍പ്പെടുത്തും.പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുന്നതിനൊപ്പം കേരളത്തിന്റെ ജല പൈതൃകം സംരക്ഷിക്കുന്നതിനുള്ള കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഇത് നടപ്പിലാക്കുന്നത്. വംശനാ ശഭീഷണി നേരിടുന്ന 10 മത്സ്യ ഇനങ്ങളെ സംരക്ഷിക്കുന്നതിനാണ് പ്രാരംഭ ഘട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചെമ്പന്‍ കൂരല്, ആശ്ചര്യ പരല്‍, കരിംകഴുത്തന്‍ മഞ്ഞേട്ട, ചാലക്കുടി പരല്‍, മോടോന്, നാടന്‍ മുശി, ഈറ്റിലക്കണ്ട, കരിമ്പാച്ചി, കരിയാന്‍, ചെങ്കണിയാന്‍/മിസ് കേരള എന്നിവയാണ് അവ.
ക്യാപ്റ്റീവ് ബ്രീഡിംഗ്, നാടന്‍ മത്സ്യ ഇനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കല്‍, സുസ്ഥിരമായ ഉപജീവനമാര്‍ഗം പ്രോത്സാഹിപ്പിക്കല്‍ എന്നിവയിലും പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കും. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിന്റെയും (കുഫോസ്) അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വകുപ്പിന്റെയും കേരള വനം വകുപ്പിന്റെ യും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കമ്മ്യൂണിറ്റി അധിഷ്ഠിത പ്രവര്‍ത്തനങ്ങളായ കപ്പാസിറ്റി-ബില്‍ഡിംഗ് വര്‍ക്ക്ഷോപ്പുകള്‍, പ്രാദേശിക പങ്കാളികളു മായുള്ള സഹകരണം എന്നിവയും ഇതിന്റെ ഭാഗമായി നടപ്പിലാക്കും. വൈവിധ്യമാ ര്‍ന്ന കാര്‍ഷിക രീതികളിലൂടെ പ്രാദേശിക സമൂഹങ്ങള്‍ക്ക് ബദല്‍ വരുമാന മാര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കാന്‍ കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ഇതിലൂടെ ലക്ഷ്യമിടുന്നു.
