കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ പ്രൊജക്ടും ജില്ലാ ടൂറിസം പ്രമോഷന് കൗണ് സിലും ചേര്‍ന്നു ഉദ്യാനത്തില്‍ നടത്തുന്ന വാടികാസ്മിതം കലാ-സാംസ്കാരിക പരിപാ ടിക്കു തുടക്കമായി. കെ. ശാന്തകുമാരി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. തച്ചമ്പാറ പഞ്ചാ യത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് ഐസക് ജോണ്‍ അധ്യക്ഷനായി. കാഞ്ഞിരപ്പുഴ പഞ്ചായ ത്ത് വൈസ് പ്രസിഡന്റ് സിദ്ധീക്ക് ചേപ്പാടന്‍, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബിജി ടോമി, കെ.പ്രദീപ്, എ.എം ഷാജഹാന്, ഒ.നാരായണന് കുട്ടി, ജയ ജയകുമാര്‍, പി.സി മാണി. കാഞ്ഞിരപ്പുഴ പ്രോജക്ട് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇ.പി ബാലകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നാടന്‍ പാട്ടും അരങ്ങിലെത്തി. ഇന്ന് വെകിട്ട് അഞ്ചിനു ഡിജെ ആന്‍ഡ് ഫയര്‍ ഡ്രം, നാളെ വൈകിട്ട് അഞ്ചിനു കോമഡി ഷോ, സമാപന ദിനമായ അഞ്ചിനു വൈകിട്ട് അഞ്ചിന് സിനിമാറ്റിക് ഡാന്‍സ്, കലാഭവ ന് നവാസും വേദിയിലെത്തും. രാത്രി 8.30 വരെയാണു പരിപാടികള്‍. ഉദ്യാനം സന്ദര്‍ശി ക്കാനെത്തുന്നവര്ക്കു പരിപാടികള്‍ സൗജന്യമായി കാണാം.
