തച്ചനാട്ടുകര: പോക്‌സോ കേസില്‍ ഒഡീഷ സ്വദേശി അറസ്റ്റില്‍. റായ്ഗാഡ സ്വദേശി അശോക് മാഞ്ചിയാണ് (20) അറസ്റ്റിലായത്. മേലേ അരിയൂരിലെ മരമില്ലില്‍ തൊഴി ലാളിയായിരുന്നു ഇയാള്‍. മറ്റൊരു ഒഡീഷ സ്വദേശികളായ ദമ്പതികളുടെ മൂന്നുവയ സ്സുള്ള പെന്‍കുട്ടിയോട് ലൈംഗീകാതിക്രമം നടത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. നാട്ടുകല്‍ എസ്.എച്ച്.ഒ. ഹബീബുല്ല, പൊലിസുകാരായ ഒ.രാജീവ്, കെ.പി സുജിത്, ഒ.പി കമറുദ്ദീന്‍, ബി.സജിത എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടാ യിരുന്നത്.