മണ്ണാര്‍ക്കാട്: കേരള പ്രവാസി ലീഗിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന പഞ്ചായത്ത് കണ്‍വെന്‍ഷന്റെ ഭാഗമായി മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്വെന്ഷന് നടത്തി. ലോക്കല്‍ ഗവ. മെമ്പേഴ്സ് ലീഗ് (എല്‍.ജി.എം.എല്‍) സംസ്ഥാന ട്രഷററും നഗരസഭാ ചെയര്‍മാനുമായ സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. പ്രവാ സികളോടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണന അവസാനിപ്പിക്കണ മെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍സിപ്പല്‍ പ്രസിഡന്റ് മുസ്തഫ ചാക്കഞ്ചേരി അധ്യ ക്ഷനായി. ജില്ല ജനറല്‍ സെക്രട്ടറി ബഷീര്‍ തെക്കന്‍, മറ്റു ഭാരവാഹികളായ ഐ. മുഹമ്മ ദ്, തുവ്വശ്ശേരി വാപ്പു, സി.കെ അബ്ദുറഹിമാന്, മുജീബ് പെരിമ്പിടി, ഷമീര്‍ വാപ്പു, സാലി ഹ്, ജാബിര്‍, അസീസ് ചക്കരത്തൊടി, ലത്തീഫ് മരുതമ്മില്, കെ.എ ഷെരീഫ്, അമീന്, അസ്ഗര്‍ തുടങ്ങിയവര്‍ സംസാരിച്ചു.