മണ്ണാര്‍ക്കാട് : ബൈക്കിലെ രഹസ്യഅറയില്‍ ഒളിപ്പിച്ച് മതിയായ രേഖകളില്ലാതെ കട ത്തിയ അമ്പത് ലക്ഷത്തോളം രൂപ മണ്ണാര്‍ക്കാട് പൊലിസ് പിടികൂടി. തൂത ഒറ്റയത്ത് വീട്ടില്‍ ഷജീര്‍ (35) എന്നയാളില്‍ നിന്നുമാണ് പണം കണ്ടെടുത്തത്. ഇന്ന് രാവിലെ ആന മൂളിയില്‍ വെച്ചാണ് സംഭവം. മണ്ണാര്‍ക്കാട് പൊലിസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അട്ടപ്പാടി ചുരത്തിന് താഴെ ആനമൂളി ഭാഗത്ത് പരിശോധനക്കിടെ യാണ് പണംകടത്ത് പിടികൂടിയത്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പെരുമാറ്റചട്ടവുമായി ബന്ധപ്പെട്ട് പലഭാഗങ്ങളിലും നടത്തി വരുന്ന പരിശോധനയുടെ ഭാഗമായാണ് മണ്ണാര്‍ ക്കാട് പൊലിസും പരിശോധനയിലേര്‍പ്പെട്ടത്. ഇതിനിടെ കോയമ്പത്തൂര്‍ ഭാഗത്ത് നി ന്നും ബൈക്കില്‍ വരികയായിരുന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാ ണ് രേഖകളില്ലാത്ത പണം കണ്ടെത്തിയത്. ബൈക്കിന്റെ പെട്രോള്‍ ടാങ്കിലും പിന്‍സി റ്റിലുമുള്ള രഹസ്യ അറകളിലായാണ് പണം സൂക്ഷിച്ചിരുന്നത്. 500രൂപയുടെ നോട്ടുകളാ യിരുന്നു എല്ലാം. ആകെ 49, 82,500 രൂപയുണ്ടായിരുന്നതായി പൊലിസ് പറഞ്ഞു. പിടി കൂടിയ നോട്ടുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി. സി.സുന്ദരന്‍ പറഞ്ഞു. രേഖകള്‍ ഹാജരാക്കുന്ന മുറയ്ക്ക് കോടതിയുടെ ഉത്തരവുപ്ര കാരം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ണാര്‍ക്കാട് സി.ഐ. എം.ബി രാജേഷ്, എസ്.ഐ. എം.അജാസുദ്ദീന്‍, എസ്.ഐ. അബ്ദുല്‍ നാസര്‍, എ.എസ്.ഐ മാരായ ശ്യാംകുമാര്‍, പ്രശോഭ്, പൊലിസുകാരായ സുനില്‍,കൃഷ്ണകുമാര്‍, ഡാന്‍സാഫ് ടീം എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!