കഴിഞ്ഞ വേനലില്‍ ജില്ലയില്‍ ഏറ്റവുമധികം വൈദ്യുതി ഉപഭോഗമുണ്ടായത് മണ്ണാര്‍ക്കാടാണ്

മണ്ണാര്‍ക്കാട്: പുതിയൊരു ട്രാന്‍സ്ഫോര്‍മര്‍ കൂടി സ്ഥാപിച്ച് വേനല്‍ക്കാലങ്ങളില്‍ മണ്ണാര്‍ ക്കാട് നേരിടുന്ന വൈദ്യുതിപ്രതിസന്ധി പരിഹരിക്കാന്‍ വൈദ്യുതിവകുപ്പിന്റെ പദ്ധ തി. കഴിഞ്ഞവേനലില്‍ നേരിട്ട രൂക്ഷമായ വൈദ്യുതിപ്രശ്നം ഇത്തവണയുണ്ടാകാതി രിക്കാനാണ് ഈ മുന്‍കരുതല്‍. നെല്ലിപ്പുഴ ആണ്ടിപ്പാടത്തുള്ള 110 കെ.വി. സബ്സ്റ്റേഷ നിലാണ് 10 മെഗാവാട്ട് ആമ്പിയര്‍ ശേഷിയുള്ള ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നത്. ഇതി ന്റെ പ്രവൃത്തികള്‍ നടന്നുവരികയാണ്. രണ്ടുകോടിയോളം രൂപയാണ് ചിലവുകണക്കാ ക്കുന്നത്.

കഴിഞ്ഞവേനല്‍ക്കാലത്ത് പാലക്കാട് ജില്ലയില്‍ വൈദ്യുതി ഉപഭോഗം ഏറ്റവും കുതി ച്ചുയര്‍ന്നത് മണ്ണാര്‍ക്കാടായിരുന്നു. ഓവര്‍ലോഡ് മൂലം സബ്സ്റ്റേഷനിലെ രണ്ട് ട്രാന്‍ സ്ഫോര്‍മറുകള്‍ തകരാറിലായി വൈദ്യുതിവിതരണം തടസ്സപ്പെടുകയും ഇത് ജനങ്ങ ളെ ദുരിതത്തിലാക്കുകയും ചെയ്തിരുന്നു. അന്ന് നാല് പവര്‍കേബിളുകള്‍ കത്തിനശിച്ച തിലൂടെ കെ.എസ്.ഇ.ബിക്ക് പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടവുമുണ്ടായി. ഇതേ തുടര്‍ന്നാണ് പുതിയൊരു ട്രാന്‍സ്ഫോര്‍മര്‍ കൂടി സ്ഥാപിച്ച് മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലും വേനല്‍ക്കാലത്തുണ്ടാകുന്ന വൈദ്യുതിതടസ്സങ്ങള്‍ മറികടക്കാന്‍ വൈദ്യുതി വകുപ്പ് പദ്ധതിയിട്ടത്. നെല്ലിപ്പുഴ മുതല്‍ കുന്തിപ്പുഴ വരെ നഗരത്തില്‍ ഏരിയല്‍ ബഞ്ച് കേബിള്‍ സ്ഥാപിക്കുന്നതിന് സമാന്തരമായാണ് സബ് സ്റ്റേഷനിലും ട്രാന്‍സ്ഫോര്‍മറിന്റെ ജോലികള്‍ നടക്കുന്നത്.

പുതിയ ട്രാന്‍സ്ഫോര്‍മറില്‍ നിന്നും 11 കെ.വിയുടെ മൂന്ന് അധികഫീഡറുകളാണ് പുറത്തേക്ക് കൊണ്ടുവരിക. ഇതിലൊന്ന് നഗരത്തിലുള്ള ഏരിയല്‍ ബഞ്ച് കേബി ളിലേക്കും, മറ്റുരണ്ടെണ്ണം കാഞ്ഞിരപ്പുഴ ചിറയ്ക്കല്‍പ്പടി ഭാഗത്തേക്കും, ചങ്ങലീരി ഭാഗത്തേക്കുമുള്ള കവേര്‍ഡ് കണ്ടക്ടര്‍ ശൃംഖലയുമായും ബന്ധിപ്പിക്കും. ഇതുവഴി നഗരത്തിലെ വോള്‍ട്ടേജ് ക്ഷാമവും ഓവര്‍ലോഡുമൂലമുള്ള വൈദ്യുതി തടസ്സവും പരിഹരിക്കപ്പെടുമെന്ന് മാത്രമല്ല ആവശ്യത്തിന് വൈദ്യുതിയും വിതരണം ചെയ്യാന്‍ കഴിയുമെന്നും അധികൃതര്‍ പറയുന്നു.

മണ്ണാര്‍ക്കാടിന് പുറമേ സബ്സ്റ്റേഷന് കീഴില്‍ വരുന്ന കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കുമരം പുത്തൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനും പുതിയപദ്ധതി ഗുണകരമാകും. ഡിസംബറോടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. നിര്‍ദിഷ്ട 220 കെ.വി. സബ്സ്റ്റേഷന്‍ മണ്ണാര്‍ക്കാട് യാഥാര്‍ഥ്യമാകുന്നതോടെ വൈദ്യുതിപ്രശ്നങ്ങള്‍ക്ക് പൂര്‍ണമായ പരിഹാ രമാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന പ്രതീക്ഷ. ഇതിന് മുന്നോടിയായുള്ള താത്കാ ലിക പരിഹാരമെന്നോണമാണ് 10 മെഗാവാട്ട് ആമ്പിയറിന്റെ ട്രാന്‍സ്ഫോര്‍മര്‍ സബ്സ്റ്റേഷനില്‍ സ്ഥാപിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!