കുമരംപുത്തൂര്‍: പന്നിക്കോട്ടിരി മഹാവിഷ്ണു ക്ഷേത്രത്തിലെ നവരാത്രി സംഗീതോ ത്സവം സംഗീതജ്ഞന്‍ രാഗരത്നം മണ്ണൂര്‍ രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്തു. സംഗീ തോത്സവ കമ്മറ്റി പ്രസിഡന്റ് എന്‍. ഗോപിനാഥന്‍ അധ്യക്ഷനായി. ഡോ.സദനം ഹരികുമാര്‍, സി.ആനന്ദ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കെ.കെ വിനോദ്കുമാര്‍ ആമുഖ ഭാഷണം നടത്തി.അരവിന്ദാക്ഷന്‍ പിള്ള, സംഗീതോത്സവ കമ്മറ്റി സെക്രട്ടറി അപ്പുകുട്ടന്‍ സ്വരലയം, സുധാകരന്‍ മൂര്‍ത്തിയേടം, ആര്‍. ജയമോഹന്‍, എന്‍.ദേവദാസ് ,ടി. ശങ്കരനാരായണന്‍ , പി.എസ് പ്രസാദ് , കെ. ജയകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് മണ്ണൂര്‍ രാജകുമാരനുണ്ണി , ലൈല രാജകുമാരനുണ്ണി, ഡോ. സദനം ഹരികുമാര്‍ എന്നിവരുടെ സംഗീത കച്ചേരിയും നടന്നു. യദുകൃഷ്ണന്‍ നിലമ്പൂര്‍ വയലിനും, സുധാ കരന്‍ മൂര്‍ത്തിയേടം , സന്തോഷ് തേവര്‍ക്കാട് എന്നിവര്‍ മൃദംഗവും വായിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!