മണ്ണാര്‍ക്കാട് : പുതിയ കോടതി സമുച്ചയത്തിനായുള്ള നിര്‍ദിഷ്ട ഭൂമി റെവന്യുവകു പ്പിന്റെ നേതൃത്വത്തില്‍ അളന്നുതിരിച്ച് നീതിന്യായ വകുപ്പിന് നല്‍കി. നിലവിലുള്ള കോടതി കെട്ടിടത്തിന് സമീപമായുള്ള അമ്പത് സെന്റ് സ്ഥലമാണ് കൈമാറിയത്. കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ കീഴിലായിരുന്നു ഈസ്ഥലം. വകുപ്പുകള്‍ തമ്മിലുള്ള കൈമാറ്റ വ്യവസ്ഥകള്‍ പ്രകാരം ഉടമസ്ഥാവകാശം റെവന്യുവകുപ്പില്‍ നിലനിര്‍ത്തിയാണ് നിര്‍ദിഷ്ടഭൂമി കോടതി കെട്ടിട നിര്‍മാണത്തിന് അനുവദിച്ച് സര്‍ ക്കാര്‍ ഉത്തരവായത്. ഭൂമി അനുവദിക്കുന്ന തിയതി മുതല്‍ ഒരുവര്‍ഷത്തിനകം തന്നെ നിര്‍ദിഷ്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നതുള്‍പ്പടെ നിരവധി വ്യവസ്ഥ കളോടെയാണ് സര്‍ക്കര്‍ ഭൂമി അനുവദിച്ചിട്ടുള്ളത്.
കെട്ടിടം നിര്‍മിക്കുന്നതിനുള്ള പ്രാരംഭ നടപടിക്രമങ്ങളുടെ ഭാഗമായാണ് സ്ഥലം അള ന്ന് തിട്ടപ്പെടുത്തി നീതിന്യായ വകുപ്പിന് കൈമാറിയിരിക്കുന്നത്. താലൂക്ക് ഡെപ്യുട്ടി തഹസില്‍ദാര്‍മാരായ സി.വിനോദ്, അബ്ദുറഹ്മാന്‍ പോത്തുകാടന്‍, താലൂക്ക് സര്‍വേയര്‍ കെ.ലിയാക്കത്തലി, ചെയിന്‍മാന്‍ വിഘ്‌നേഷ്, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസി. എഞ്ചിനീയര്‍ ടി.എം സുധ, ഓവര്‍സിയര്‍മാരായ കെ. വിനോദ്, പി.ശ്രുതി, മണ്ണാര്‍ ക്കാട് ബാര്‍ അസോസിയേഷന്‍ ഭാരവാഹികളായ അഡ്വ. ജോസ് ജോസഫ്, അഡ്വ. പി. എം ജയകുമാര്‍, അഡ്വ. പി.സി മാണി, സ്‌പെഷ്യല്‍ കോര്‍ട്ട് ശിരസതദാര്‍ ചെന്താമര തുടങ്ങിയവര്‍ പങ്കെടുത്തു.
മണ്ണാര്‍ക്കാട് പുതിയ കോടതി സമുച്ചയത്തിനായി ജലവിഭവവകുപ്പിന്റെ സ്ഥലം അനു വദിക്കണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. ഈ ആവശ്യമുന്നയിച്ച് 2015-16 കാലഘട്ടത്തില്‍ മണ്ണാര്‍ക്കാട് ബാര്‍ അസോസിയേഷന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. പിന്നീട് നിലവിലെ മന്ത്രിസഭയിലെ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനോടും സ്ഥലംവിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ബാര്‍ അസോസിയേഷന്‍ നിവേദനം നല്‍കു കയുണ്ടായി. കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മണ്ണാര്‍ക്കാട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമായ അഡ്വ. ജോസ് ജോസഫിന്റെ നേതൃത്വത്തിലാ യിരുന്നു ബാര്‍ അസോസിയേഷന്റെ ഈ പരിശ്രമങ്ങള്‍.
നിലവിലുള്ള കെട്ടിടത്തില്‍ പരിമിതമായ സൗകര്യങ്ങളിലാണ് കോടതി പ്രവര്‍ത്തി ക്കുന്നത്. മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി, പട്ടികജാതി-പട്ടികവര്‍ഗ പ്ര ത്യേക കോടതി എന്നിവയാണ് ഒറ്റനിലകെട്ടിടത്തിന്റെ താഴെയും മുകളിലുമായി പ്രവര്‍ത്തിക്കുന്നത്. പുതിയ സമുച്ചയം യാഥാര്‍ഥ്യമായാല്‍ കുടുംബകോടതി, പോക് സോ കോടതി, സബ് കോടതി, വാഹനാപകടങ്ങള്‍ക്കുള്ള നഷ്ടപരിഹാരം പരിഗണിക്ക ലുള്‍പ്പടെയുള്ളവ സാധ്യമാകും. അഭിഭാഷകര്‍ക്കുള്ള ഹാള്‍, വാഹനപാര്‍ക്കിങ് എന്നി വയും നടപ്പിലാകും.