മണ്ണാര്‍ക്കാട് : പാറപ്പുറം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രാമന്‍ വിദ്യാഭ്യാസ ഗവേഷണ കേന്ദ്രം ലൈബ്രറി യുദ്ധവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. ഗ്രന്ഥകാരനും പ്രഭാഷകനുമായ ജി.പി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഉക്രൈനിലും ഫലസ്തീനിലും നടക്കുന്ന മനുഷ്യക്കു രുതിക്കെതിരെ സമധാനപ്രേമികളുടെ ഐക്യം ഉയര്‍ന്നുവരണമെന്ന് അദ്ദേഹം പറ ഞ്ഞു. ലോകത്തെമ്പാടുമുള്ള പുരോഗമനവാദികളും വിജ്ഞാനകുതുകികളും ലോകസ മാധാന പ്രസ്ഥാനത്തിന്റെ ഭാഗമാണെന്നും വംശഹത്യയുടേയും അധിനിവേശത്തി ന്റെയും ലോകനേതൃത്വം എക്കാലത്തും അമേരിക്കന്‍ സാമ്രാജ്യത്വമാണെന്നും അദ്ദേ ഹം പറഞ്ഞു. നഗരസഭാ കൗണ്‍സിലറും ലൈബ്രറി പ്രസിഡന്റുമായ ടി.ആര്‍ സെബാ സ്റ്റ്യന്‍ അധ്യക്ഷനായി. നഗരസഭാ കൗണ്‍സിലര്‍ സി.പി പുഷ്പാനന്ദ്, വത്സലകുമാരി എന്നി വര്‍ സംസാരിച്ചു.