മണ്ണാര്‍ക്കാട് : ജനോപകാരപ്രദവും സുതാര്യവുമായ ഭരണനിർവഹണത്തിനു സാങ്കേതി ക സഹായത്തോടെ ഇ-ഗവേണൻസ് മാതൃക സൃഷ്ടിക്കുകയാണ് കേരളം. എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്‌മാർട്ട് എന്ന സർക്കാർ നയം സംസ്ഥാ നത്തിന്റെ കാര്യക്ഷമായ ഭരണ നിർവഹണത്തിനും സേവന വിതരണത്തിനും മാത്രമ ല്ല സമൂഹത്തിലെ നാനാതുറയിലുള്ളവർക്ക് ദൈനംദിന ജീവിതത്തിനു അത്യന്താപേ ക്ഷിതമായ സർക്കാർ സേവനങ്ങൾ വിരൽ തുമ്പിലെത്തിക്കുന്നതിനും പ്രാപ്തമാണ്. സമ്പൂർണ ഇ ഗവേണൻസ് സംവിധാനങ്ങളിലൂടെ സ്‌മാർട്ട് സേവനങ്ങളുടെ ഹബ്ബാവാൻ ഒരുങ്ങുകയാണ് റവന്യൂ വകുപ്പ്. നാലാം നൂറു ദിന കർമ്മപരിപാടികളുടെ ഭാഗമായി റ12 ഇ-സേവന പദ്ധതികൾക്കാണ് റവന്യൂ വകുപ്പ് തുടക്കം കുറിക്കുന്നത്.
1.റവന്യൂ വകുപ്പിൽ www.revenue.kerala.gov.in എന്ന വെബ് പോർട്ടൽ മുഖേനെ നൽകി വരുന്ന സേവനങ്ങൾ (ഓൺലൈൻ ഭൂനികുതി, കെട്ടിട നി കുതി, അധിക നികുതി, തരം മാറ്റം മുതലായവ) പ്രവാസികൾക്ക് യു.കെ, യു എസ് എ കാനഡ, സിംഗപ്പൂർ,സൗദി അറേബ്യ, യുഎഇ, ഒമാൻ, ഖ ത്തർ, കുവൈറ്റ്, ബഹറിൻ എന്നീ വിദേശരാജ്യങ്ങളിലും നിന്നും ഉപ യോഗപ്പെടുത്താവുന്ന വിധം ലഭ്യമാക്കിയിട്ടുണ്ട്.
2. Electronic Mortgage Recorder (www.emr.kerala.gov.in) ഭൂമി പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും എടുക്കുന്ന വായ്‌പകളുടെ വി വരങ്ങൾ നിശ്ചിത ഫീസ് ഈടാക്കി ലാൻഡ് ഇൻഫർമേഷൻ സിസ്‌റ്റത്തി ൽ (Relis)രേഖപ്പെടുത്തുന്നതിനുള്ള ഓൺലൈൻ സംവി ധാനമാണ് ഇലക്ട്രോണിക് മോർട്ട്ഗേജ് റെക്കോർഡർ (EMR). വായ്‌പയുടെ ബാധ്യത അതത് ലാൻഡ് പാർസലുകളിൽ രേഖപ്പെടുത്തുന്നതിനും രേഖപ്പെടുത്തിയ ബാധ്യത നീക്കം ചെയ്യുന്നതിനുള്ള സൗകര്യം ഈ സംവിധാനം മുഖേനെ ബാങ്കുകൾക്ക് ലഭ്യമാ ക്കിയിട്ടുണ്ട്. വിവിധ ബാങ്കുകൾ 10.07. 2024 മുതൽ പ്രസ്‌തുത സേവനങ്ങൾ ഉപയോഗിച്ചു വരുന്നു. കൂടാതെ കേരള റവന്യൂ റിക്കവറി നിയമം 1968 ലെ സെക്ഷൻ 71 ൽ ഉൾക്കൊ ള്ളിച്ചിട്ടുള്ളതും ഭൂമി പണയപ്പെടുത്തി ധനകാര്യ ഇടപാടുകൾ അനുവദിക്കുന്നതുമായ എല്ലാ സ്‌ഥാപനങ്ങൾക്കും ഇലക്ട്രോണിക് റെക്കോർഡിൽ (EMR) ഉൾപ്പെടു ത്തുന്ന തിനുള്ള നടപടികൾ പുരോഗമിക്കുന്നു.
3. Any Land Search: റവന്യൂ വകുപ്പിൽ ഭൂമി സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെ യ്‌തു വരുന്ന revenue.kerala.gov.in എന്ന വെബ് ആപ്ലിക്കേഷൻ പൊതു ജനങ്ങൾക്ക് ലോ ഗിൻ ചെയ്യാതെ തന്നെ ഏതൊരു ഭൂമിയുടെയും വിവരങ്ങൾ സേർച്ച് ചെയ്‌തു കണ്ടെത്തു ന്നതിനു 33 സേവനങ്ങൾ revenue.kerala.gov.in പോർട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പോർട്ടൽ സന്ദർശിച്ച് Verify Land എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്‌താൽ ലഭ്യമാകുന്ന സ്ക്രീനിൽ Tran saction Reports ഓപ്ഷൻ ക്ലിക്ക് ചെയ്‌ത് ഏത് ഭൂമി സംബന്ധിച്ച് വിവരമാണോ ആവശ്യം, അതുമായി ബന്ധപ്പെട്ട ജില്ല, താലൂക്ക്, വില്ലേജ് ബ്ലോക്ക് തുടങ്ങിയ വിവരങ്ങൾക്കൊപ്പം സർവ്വേ നമ്പർ അല്ലെങ്കിൽ തണ്ടപ്പേർ നൽകിയാൽ വിവരങ്ങൾ ലഭ്യമാകും.
4.KBT Appeal : 1975 ലെ കേരള ബിൽഡിംഗ് ടാക്സസ് ആക്ട് പ്രകാരം കെട്ടി ടങ്ങൾക്ക് ബാധ കമായ ഒറ്റ തവണ നികുതി, അധിക നികുതി, എന്നിവ ഈടാക്കുന്നതിനും പ്ലിന്ത് ഏരി യയുടെ അടിസ്‌ഥാനത്തിൽ നികുതി നിശ്ചയിക്കുന്നതിനും ഓൺലൈനായി നികുതി ദായകർക്ക് നികുതി ഒടുക്കി വരു ന്നതിനുള്ള സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്. ഇതോ ടൊപ്പം ഓൺലൈനായി പ്രോസസ് ചെയ്യുന്നതിനുള്ള ഓൺലൈൻ സംവിധാനവും വി കസിപ്പി ച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് സ്വന്തമായി തന്നെ ഓൺലൈനായി അപ്പീൽ നൽ കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫീസ് ഓൺലൈനായി തന്നെ ആയും ഒടു ക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഹിയ റിംഗിന് ഓൺലൈനായി നോട്ടീ സ് നൽകുന്നതിനും അപ്പീൽ കക്ഷികൾക്ക് ഫോണിൽ സന്ദേശം ലഭ്യമാകുന്നതിനും ക്രമീകരണം ഉൾപ്പെടുത്തിയിട്ടുണ്ട്.
5.Revenue Recovery Digital Payment: റവന്യൂ റിക്കവറി നിയമം 1968 മുഖേന കുടിശ്ശികക്കാരി ൽനിന്നും റവന്യൂ ഇ പെയ്മെൻറ് വഴി വില്ലേജ് ഓഫീസിൽ സ്വീകരിക്കുന്ന കുടിശ്ശിക ത്തുകയിൽ സർക്കാർ കുടിശ്ശിക ഒഴികെയുള്ളവ നിലവിൽ അത് അർത്ഥന അധികാ രികളുടെ പേരിൽ ബാങ്ക് ഡ്രാഫ്റ്റായോ ബാങ്ക് അക്കൗണ്ടിൽ നേരിട്ടോ കൊടുക്കുകയാ ണ് ചെയ്യുന്നത്. ഇനിമുതൽ വില്ലേജ് ഓഫീസുകളുലൂടെ അല്ലാതെ എല്ലാ തഹസിൽദാർ മാരുടെയും പേരിൽ അത് ട്രഷറികളിലുള്ള സ്പെഷ്യൽ ടി എസ് പി അക്കൗണ്ടുകൾലൂ ടെ വില്ലേജുകളിൽ സ്വീകരിക്കുന്ന സർക്കാർ കുടിശ്ശിക ഒഴികെയുള്ള കുടിശ്ശിക തുക കൾ ടി എസ് ബി അക്കൗണ്ടിൽ നിന്നും അർത്ഥനാധികാരികൾ നിർദ്ദേശിച്ചിട്ടുള്ള അക്കൗണ്ടുകളിലേക്ക് കേന്ദ്രീകൃതമായി കൈമാറുന്നതിന് റവന്യൂ റിക്കവറി ഡിജിറ്റൽ പെയ്മെൻറ് സംവിധാനത്തിലൂടെ കഴിയും.
6.Busines user login Permanent Account Number (PAN): റവന്യൂ വകുപ്പിലെ ഭൂമി സംബന്ധമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പോർട്ടലിൽ നിലവിൽ പൊതുജനങ്ങൾക്ക് മൊ ബൈൽ നമ്പർ വഴി ലോഗി ൻ ചെയ്യാനുള്ള സൗകര്യം മാത്രമാണ് ഉള്ളത്. എന്നാൽ സംസ്ഥാനത്തെ വ്യവസായ, വാണിജ്യ സംരംഭങ്ങൾ നടത്തുന്നതിനുള്ള പശ്ചാത്തലം മെച്ചപ്പെടുന്നതിൻ്റെ ഭാഗമായി revenue.kerala.gov.in പോർട്ടലിൽ രജിസ്‌റ്റർ ചെയ്തിട്ടുള്ള ഏതൊരു ബിസിനസ് യൂസർക്കും തൻ്റെ മൊബൈൽ നമ്പർ ലോഗിൻ സൗകര്യത്തോ ടൊപ്പം പെർമനന്റ്റ് അക്കൗണ്ട് നമ്പർ (PAN) ഉപയോഗിച്ചും പോർട്ടലിൽ ലോഗിൻ ചെയ്യാ ൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
7.Revenue e- Services Mob App: ആൻഡ്രോയിഡ് മൊബൈൽ ഫോണുകളിൽ പ്രവർത്തി ക്കുന്ന വിധം റവന്യൂ സർവീസസ് മൊബൈൽ ആപ്പ്
യൂസർ ആക്സെപ്റ്റൻസ് ടെസ്‌റ്റ് പൂർത്തീകരിച്ച് പ്രവർത്തനക്ഷമമാക്കുന്നതി ന്റെ ഘട്ടത്തിലാണ്. ആദ്യമായി ഭൂനികുതി സ്വീകരിക്കുന്നതിനുള്ള സൗകര്യമാണ് ആപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അപ്ലിക്കേഷൻ സെക്യൂരിറ്റി ഓഡിറ്റ് അന്തിമഘട്ടത്തിലാണ്.
8.Land Acquisition Management System: ത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സുതാ ര്യത ഉറപ്പുവരുത്തുന്നതിനും ഭൂമി ഏറ്റെടുക്കുമായി ബന്ധപ്പെട്ട് ഭൂവുടമകൾക്കും ബാധി തരായ കുടുംബങ്ങൾക്ക് നഷ്ടപരിഹാരത്തിന് പ്രക്രിയ സുതാര്യമാക്കുന്നതിനും അവരു ടെ പ്രശ്‌നങ്ങൾ അധികൃതർ മുമ്പാകെ ഉന്നയിക്കുന്നതിനും ഭൂമി ഏറ്റെടു ക്കൽ പ്രക്രിയ യുടെ പുരോഗതി സംബന്ധിച്ച് വിവരങ്ങൾ തൽസമയം ലഭ്യ മാക്കുന്നതും മുൻനിർത്തി സംസ്‌ഥാനത്തെ എല്ലാ ഭൂമി ഏറ്റെടുക്കൽ നട ടികളും ഓൺലൈൻ ആക്കുന്നതിന് ഭാഗ മായി തയ്യാറാക്കിയ Land Acquisition Management System ആദ്യഘട്ടത്തിൽ THE RIGHT TO FAIR COMPENSATION AND TRANSPARENCY IN LAND ACQUISITION, REHABILITATION AND RESETTLEMENT ACT,2013 സെക്ഷൻ 11 (1) വരെയുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കി തയ്യാറാക്കിയ www.lams.revenue.kerala.gov.in സംസ്‌ഥാനമൊട്ടാകെ നിലവിൽ വരും.
9.Village Management Information System (VOMIS) Dashboard: സംസ്ഥാനത്തെ 1666 വില്ലേജുക ളിലെയും പ്രവർത്തനങ്ങൾ ഓൺലൈനാ യി സർക്കാർതലത്തിൽ നിരീക്ഷിക്കുന്നതി നും ലാൻഡ് കമ്മീഷണർ, ജില്ലാ കളക്ടർ, ഡെപ്യൂട്ടി കളക്ടർ എന്നിവർക്ക് പ്രതിമാസ അവലോകനയോഗങ്ങ ൾ ഓൺലൈൻ നടത്തുന്നതിനും സഹായമായ വിധം ചെയ്‌ത വെബ് പോർട്ടലിൽ 80 വ്യത്യസ്‌ത സൂചികകൾ ഓട്ടോമാറ്റിക്കായി ഓൺലൈൻ പോർ ട്ടൽ മുഖേന ലഭ്യമാകുന്ന രീതിയിലാണ് തയ്യാറാക്കിയിട്ടുള്ളത്. 2022 നവംബർ നവംബർ മാസം മുതൽ പാലക്കാട് ജില്ലയിൽ നടപ്പിലാക്കി വരു ന്ന പദ്ധതിയുടെ മൊബൈൽ ആപ്പ് ക്ലൗഡ് ബേസ്‌ഡ് പോർട്ടൽ ഇപ്പോൾ സംസ്ഥാനം നടപ്പിലാക്കിയിട്ടുണ്ട്
10.Grievance and Innovation : ഗ്രൂപ്പിൽ നിലവിൽ ഉപയോഗിച്ചുവരുന്ന വിവിധ ഓൺലൈൻ ആപ്ലിക്കേഷൻ സംബന്ധിച്ചും പുതുതായി വികസി പ്പിക്കേണ്ട ആപ്ലിക്കേഷനുകൾ സംബന്ധിച്ചും റവന്യൂ ജീവനക്കാരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരി ക്കുക എന്ന ലക്ഷ്യത്തോടെ ആണ് നടപ്പിലാക്കി വരുന്നത്. റവന്യു വകുപ്പിൻ്റെ പ്രവർത്ത നങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഐ ടി (Information Technology) സംബന്ധമായ പരാതികളും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൂതന ആശയങ്ങളും മറ്റും പൊതുജ നങ്ങളിൽ നിന്നുകൂടി സ്വീകരിക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ ക്രമീകരിച്ചു വരുന്നത്.
11. Social Security Pension : സോഷ്യലിക്യുരിറ്റി പെൻഷൻ പോർട്ടൽ വ ഴി സംസ്ഥാനത്ത് ‘ക്യാൻസർ കുഷ്‌ഠം ക്ഷയം എന്നീ രോഗമൂലം ദുരിതമ നുഭവിക്കുന്നതും ചികിത്സയിലി രിക്കുന്നതുമായ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഗുണഭോക്താക്കൾക്ക് സർക്കാർ വഴി അനുവദിച്ചിട്ടുള്ള പെൻഷൻ നിയമാനുസൃതം വില്ലേജ് പോർട്ടൽ വഴി നൽകി വരുന്നുണ്ട്. ഈ പോർട്ടലിന്റെ്റെ പരിഷ്കരിച്ച പതിപ്പ് കേരളപ്പിറവി ദിനത്തിൽ നിലവിൽ വരും.
12.Revenue e Court: ലാൻഡ് റവന്യു വകുപ്പ് കൈകാര്യം ചെയ്യുന്ന വിവിധ നിയമങ്ങളുമാ യി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതികൾ മെയിൻറനൻസ് ട്രൈബ്യൂണലു കൾ ലാൻഡ് ട്രൈബ്യൂണലുകൾ തുടങ്ങി വിവിധങ്ങളായ റവന്യൂ കോടതികളുടെ സമ്പൂർണ്ണ ഓട്ടോമേഷൻ ലക്ഷ്യമാക്കുന്ന പദ്ധതിയാണ് ഇത് ഉടൻ നിലവിൽ വരും.