മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ഒമ്പത് ഹൈമാസ്റ്റ് ലൈറ്റുകള്‍ കൂടി മിഴിതുറ ക്കുന്നു. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗിച്ചാണ് നഗരസഭയിലേയും നാല് പഞ്ചായത്തുകളിലേയും വിവിധ സ്ഥലങ്ങ ളില്‍ വിളക്കുകള്‍ സ്ഥാപിച്ചിട്ടുള്ളത്. തെങ്കര മണലടി നൂര്‍ നഗര്‍ കൈക്കോട്ടുംപള്ളിയാ ല്‍, മണ്ണാര്‍ക്കാട് പറങ്ങോടത്ത് അയ്യപ്പക്ഷേത്രം, വലിയ ജുമാമസ്ജിദ് പരിസരം, ചങ്ങലീരി മോതിക്കല്‍ മസ്ജിദ് തഖ്‌വ പള്ളിപരിസരം, കല്ല്യാണക്കാപ്പ് ലൂര്‍ദ്ദ്മാതാ ചര്‍ച്ച് പരിസരം, കോട്ടോപ്പാടം കാഞ്ഞിരംകുന്ന് സുന്നി ജുമാമസ്ജിദ് പരിസരം, ഭീമനാട് വെള്ളീലക്കുന്ന് ഭഗവതി ക്ഷേത്രപരിസരം, അലനല്ലൂര്‍ പുത്തൂര്‍ റോഡ് പെട്രോള്‍ പമ്പ് പരിസരം, കോട്ട പ്പള്ള കാപ്പുപറമ്പ് റോഡ് ജംങ്ഷന്‍ എന്നിവടങ്ങളിലാണ് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപി ച്ചിരിക്കുന്നത്. ലൈറ്റുകളുടെ സ്വിച്ച് ഓണ്‍കര്‍മ്മം എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഞായ റാഴ്ച വൈകിട്ട് അഞ്ച് മണി മുതല്‍ രാത്രി എട്ടുവരെയുള്ള വിവിധ സമയങ്ങളിലായി നിര്‍വഹിക്കുമെന്ന് എം.എല്‍.എ. ഓഫിസ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!