അലനല്ലൂര്‍ : പ്രൊഫഷണലുകള്‍ക്കായി വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സം സ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രൊഫേസ് പ്രൊഫഷണല്‍ കുടുംബസംഗമത്തി ന്റെ ഭാഗമായി എടത്തനാട്ടുകര ഏരിയ നേതൃസംഗമം ദാറുല്‍ ഖുര്‍ ആന്‍ ഓഡിറ്റോ റിയത്തില്‍ നടന്നു. ജില്ലാ പ്രസിഡന്റ് ഉണ്ണീന്‍ ബാപ്പു ഉദ്ഘാടനം ചെയ്തു.അലനല്ലൂര്‍ മണ്ഡലം സെക്രട്ടറി ഷിഹാസ് അധ്യക്ഷനായി. സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം സലാഹുദ്ദീന്‍ ഇബ്‌നു സലീം, എടത്തനാട്ടുകര മണ്ഡലം സെക്രട്ടറി എന്‍. ഷഫീഖ്, ജില്ലാ സെക്രട്ടറി റിഷാദ് പൂക്കാടംഞ്ചേരി, പ്രൊഫഷണല്‍ വിംഗ് ജില്ലാ കണ്‍വീനര്‍ ഡോ. പ്രിയാസ്, അസീസ് സ്വലാഹി മുറിയക്കണ്ണി തുടങ്ങിയവര്‍ സംസാരിച്ചു. നവംബര്‍ 16,17 തിയതികളില്‍ കണ്ണൂര്‍ ഇ.കെ നായനാര്‍ അക്കാദമിയിലാണ് കുടുംബസംഗമം നടക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!