മണ്ണാര്‍ക്കാട് : നെല്ലിപ്പുഴ – ആനമൂളി റോഡില്‍ മഴമൂലം നിര്‍ത്തിവെച്ച ടാറിംങ് പ്രവൃ ത്തികള്‍ പുനരാരംഭിക്കാന്‍ വൈകും. മാറി നിന്ന മഴ വീണ്ടുമെത്തിയതിനാല്‍ പ്രവൃ ത്തികള്‍ നടത്താന്‍ കഴിയാത്ത സാഹചര്യമാണെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെ. ആര്‍.എഫ്.ബി.) അധികൃതര്‍ പറയുന്നു. റോഡിലെ കുഴികളും പൊടിശല്ല്യവും മൂലം യാ ത്രാക്ലേശം വര്‍ധിച്ചതോടെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് എന്‍.ഷംസുദ്ദീന്‍ എം. എല്‍.എ. വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ഇന്ന് ടാറിങ് തുടങ്ങുമെന്നായിരുന്നു ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇതിനിടെ മഴ ശക്തമാവുകയായിരുന്നു.
കുണ്ടുംകുഴികളുമുള്ള റോഡില്‍ ഇനി ടാറിങ് നടത്തണമെങ്കില്‍ ഒരിക്കല്‍ കൂടി വെറ്റ മിക്സ് മെക്കാഡമിട്ട് ഉപരിതലം പരുവപ്പെടുത്തേണ്ടതുണ്ട്. മഴപെയ്താല്‍ മിശ്രിതം ഒഴുകി പോകുമെന്നതിനാല്‍ നിലവില്‍ ഈ പ്രവൃത്തി നടത്താന്‍ കഴിയില്ലെന്ന് അധികൃതര്‍ പറയുന്നു. മാത്രമല്ല വരണ്ടകാലാവസ്ഥയാണെങ്കില്‍ മാത്രമേ ആദ്യപാളി ടാറിങ് (ബിറ്റു മിനസ് മെക്കാഡം) ചെയ്യാനും സാധിക്കൂ. ഇതെല്ലാമാണ് ടാറിങ് നടപടികള്‍ മാറ്റിവെ യ്ക്കാനുള്ള കാരണങ്ങളായി ബന്ധപ്പെട്ട അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. മഴയുടെ ഇട വേള നോക്കി മാത്രമേ ഇനി പ്രവൃത്തികള്‍ നടത്താന്‍ കഴിയൂവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസത്തില്‍ ആരംഭിച്ച റോഡ് നവീകരണ പ്രവൃത്തികള്‍ ഈ വര്‍ഷം ജൂണിലാണ് ടാറിങ്ങിലേക്കെത്തിയത്. തെങ്കര മുതല്‍ നെല്ലിപ്പുഴ ദാറുന്നജാത്ത് സ്‌കൂള്‍ വരെയുള്ള നാലര കിലോമീറ്റര്‍ ദൂരത്തില്‍ ടാറിങ് നടത്താനായി വെറ്റ്മിക്സ് മെക്കാഡമിട്ട് ഉപരിതലം പരുവപ്പെടുത്തകയും ചെയ്തു. തെങ്കര മുതല്‍ പുഞ്ചക്കോട് വരെ ആദ്യപാളി ടാറിംങ് നടത്തിയപ്പോഴേക്കും കാലവര്‍ഷം ശക്തമായി. ഇതോടെ ടാറിങ് പാതിവഴിയില്‍ നിലച്ചു. ഈ ഭാഗങ്ങളില്‍ ഉപരിതലത്തിലെ മിശ്രിതം മഴയ ത്തൊഴുകിപോയി കുണ്ടും കുഴികളും രൂപപ്പെട്ടു. ഇവയില്‍ വെള്ളംകെട്ടി നിന്നത് വാഹനങ്ങള്‍ക്ക് അപകടഭീഷണിയാവുകയും യാത്രാക്ലേശം രൂക്ഷമാക്കുകയും ചെയ്തു. ഇതിനിടെ മഴ മാറിയതോടെ റോഡില്‍ നിന്നും വലിയതോതില്‍ പൊടി ഉയരാനും തുടങ്ങി. ഇടയ്ക്കിടെ വെള്ളം തെളിച്ച് ഇതിന് പരിഹാരം കാണാന്‍ ശ്രമിച്ചെങ്കിലും യാത്രാദുരിതത്തിന് അയവുവന്നില്ല.
വെയിലുള്ളപ്പോള്‍ പൊടിയും മഴയുള്ളപ്പോള്‍ കുഴിയും യാത്രക്കാരെ വലയ്ക്കുകയാണ്. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതായും ആക്ഷേപമുണ്ട്. റോഡിന്റെ അവസ്ഥ പരിതാപകരമായതിനാല്‍ തെങ്കര ഭാഗത്ത് നിന്നും മണ്ണാര്‍ക്കാട്ടേയ്ക്ക് വരുന്ന ചെറുവാഹനങ്ങള്‍ പുഞ്ചക്കോട് ജവഹര്‍നഗര്‍ അരയംകോട് വഴിയാണ് മണ്ണാര്‍ക്കാട്ടേ ക്കും തിരിച്ചും യാത്ര നടത്തുന്നത്. മണ്ണാര്‍ക്കാട് – ചിന്നത്തടാകം അന്തര്‍സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായാണ് നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെയുള്ള റോഡില്‍ പ്രവൃത്തികള്‍ നടത്തുന്നത്. കലുങ്കിന്റെ പ്രവൃത്തികളാണ് നടക്കുന്നത് അതിനിടെ തെങ്കര സ്‌കൂളിന് സമീപത്തെ പൊളിച്ചിട്ട കലുങ്ക് വാഹനയാത്രക്കാര്‍ക്ക് അപകടഭീ ഷണിയായി മാറുന്നതായും ആക്ഷേപമുണ്ട്.