മണ്ണാര്‍ക്കാട്: പള്ളിക്കുറുപ്പില്‍ പള്ളിതൊടിയിലെ കാടുവെട്ടുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ പതിനൊന്നരയോടെ കോളപ്പാകം പള്ളി വളപ്പി ലെ കാടുവെട്ടുന്നതിനിടെയാണ് സംഭവം. അസ്ഥികൂടം പുരുഷന്റേതാണെന്നോ, സ്ത്രീ യുടേതാണെന്നോ സ്ഥിരീകരിച്ചിട്ടില്ല. ശാസ്ത്രീയ പരിശോധനയ്ക്കുശേഷമേ ഇക്കാര്യ ത്തില്‍ വ്യക്തതവരൂ. ഇതരസംസ്ഥാനതൊഴിലാളികള്‍ കാടുവെട്ടുമ്പോഴാണ് മരത്തിന് ചുവട്ടിലായി അസ്ഥികൂടം കിടക്കുന്നത് കണ്ടത്. ഇവര്‍ പള്ളിഭാരവാഹികളെ അറിയി ക്കുകയും അധികൃതര്‍ മണ്ണാര്‍ക്കാട് പൊലിസില്‍ വിവരം നല്‍കുകയുമായിരുന്നു. വള പ്പിലെ മരത്തിന് ചുവട്ടിലാണ് അസ്ഥികൂടം കിടന്നത്. മരകൊമ്പിന് മുകളില്‍ തുണി കഷ്ണങ്ങളുമുണ്ട്. മണ്ണാര്‍ക്കാട് സി.ഐ. ഇന്‍ചാര്‍ജ് എ. ഹബീബുള്ളയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. ഒരുമാസത്തില്‍ കൂടു തല്‍ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സ്ഥലത്തുനിന്നും മുടിയിഴക ളും കണ്ടെത്തിയിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി അസ്ഥികൂടം ജില്ലാ ആശുപത്രി മോര്‍ച്ചറി യിലേക്ക് മാറ്റി. പ്രദേശത്ത് ഏതാനും മാസങ്ങള്‍ക്കിടെ ആരെയെങ്കിലും കാണാതായിട്ടു ണ്ടോ എന്നുള്ള വിവരങ്ങളും പൊലിസ് അന്വേഷിച്ചുവരികയാണ്. ഡി.വൈ.എസ്.പി. സി. സുന്ദരന്‍, എസ്.ഐ. എം.അജാസുദ്ദീന്‍, വാര്‍ഡ് മെമ്പര്‍ റിയാസ് നാലകത്ത് എന്നി വരും സ്ഥലത്തെത്തിയിരുന്നു.