അലനല്ലൂര്‍: എടത്തനാട്ടുകര ഉപ്പുകുളത്ത് കടുവയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ച തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ജീവനക്കാരും മണ്ണാര്‍ക്കാട് ആര്‍.ആര്‍.ടിയും സ്ഥലത്ത് പരിശോധന നടത്തി. കാല്‍പ്പാടുകള്‍ പരിശോധിച്ചതിലും വന്യമൃഗത്തെ കണ്ടതായി പറയുന്ന തൊഴിലാളികളുടെ വിവരണത്തില്‍ നിന്നും കടുവയായിരിക്കാ നാണ് സാധ്യതയെന്നാണ് വനംവകുപ്പിന്റേയും നിഗമനം. പ്രദേശത്തെ റബര്‍ എസ്റ്റേറ്റി ലെ സ്ത്രീകളുള്‍പ്പടെയുള്ള ടാപ്പിങ് തൊഴിലാളികളാണ് തോട്ടത്തില്‍ കടുവയെ കണ്ട തായി പറയുന്നത്. ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. ഇതോടെ തൊ ഴിലാളികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. വിവരം ഉപ്പുകുളം ഫോറസ്റ്റ് ഓഫിസിലും അറിയിച്ചു. തുടര്‍ന്ന് മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫിസര്‍ എന്‍. സുബൈറിന്റെ നിര്‍ദേശ പ്രകാരം ഫിറോസ് വട്ടത്തൊടി, നിതിന്‍, മരുതന്‍ എന്നിവരടങ്ങുന്ന ആര്‍.ആര്‍.ടി സംഘ വും ഉപ്പുകുളം ഫോറസ്റ്റ് ഓഫിസിലെ വനപാലകരും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാ യിരുന്നു. എന്നാല്‍ വന്യമൃഗത്തെ കണ്ടെത്താനായില്ല. റബര്‍ തോട്ടത്തില്‍ നിന്നും നൂറ് മീറ്റര്‍ മാറിയാണ് സൈലന്റ്‌വാലിയുടെ ബഫര്‍സോണ്‍ ഏരിയയുള്ളത്. ഒരാഴ്ച മുമ്പ് പ്രദേശത്തെ ഷാജി എന്നയാളുടെ ആടിനെ വന്യമൃഗം കടിച്ചുകൊണ്ടുപോയതായി പരാതിയുണ്ട്. നാട്ടുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയാണ് വനപാലകര്‍ മടങ്ങിയത്.