മണ്ണാര്‍ക്കാട് : കേരളീയ തനത് രുചികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കരി ക്കിന്‍ വെള്ളമടക്കം പുത്തന്‍ ഉത്പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ. കരിക്കിന്‍ വെ ള്ളം കേരളത്തിലെ മില്‍മ സ്റ്റാളുകളില്‍ മാത്രമല്ല ആഗോള വിപണിയിലും എത്തും. 200 മില്ലി ബോട്ടിലിലുള്ള മില്‍മയുടെ ടെന്‍ഡര്‍ കോക്കനട്ട് വാട്ടര്‍ ഒന്‍പത് മാസത്തൊളം കേടാകാതെ സൂക്ഷിക്കാം.പോഷകമൂല്യം ചോര്‍ന്നുപോകാതെ മനുഷ്യകരസ്പര്‍ശമേ ല്‍ക്കാതെ ചെയ്യുന്നതിലാണ് ഇത്രയും നാള്‍ കേടാകാതെയിരിക്കുന്നത്. 200 മില്ലിയുടെ ഒരു കുപ്പിക്ക് 40 രൂപയാണ്. ഹോര്‍ളിക്സിനോടും ബൂസ്റ്റിനോടും കിടപിടിക്കുന്ന തരത്തി ല്‍ കശുവണ്ടിയില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന മില്‍മയുടെ കാഷ്യു വിറ്റ പൗഡറും വിപ ണിയിലെത്തും. പാലില്‍ ചേര്‍ത്ത് കുടിക്കാവുന്ന ഹെല്‍ത്ത് ഡ്രിങ്കായിയാണിത് എത്തു ന്നത്. അത്യാധുനിക പ്രോസസിങ് സാങ്കേതിക വിദ്യയുടെ മികവില്‍ ആറ് മാസം വരെ പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കാതെ തന്നെ കേടുകൂടാതെ ഇരിക്കുന്ന ഈ ഉല്‍പന്നം ചോ ക്ലേറ്റ്, പിസ്തത, വാനില എന്നീ ഫ്ളേവറുകളില്‍ 250 ഗ്രാം പാക്കറ്റുകളിലായാണ് ലഭിക്കുക. കാഷ്യു വിറ്റ ചോക്ലേറ്റിന്റെ ഒരു പാക്കറ്റിന് 460 രൂപയും പിസ്തയ്ക്ക് 325 രൂപയും വാനില ഫ്ളേവറിന് 260 രൂപയുമാണ് വില.