കോട്ടോപ്പാടം:കണ്ടമംഗലം പുറ്റാനിക്കാടില്‍ റബര്‍ പുകപ്പുരയ്ക്ക് തീപിടിച്ചു. ഉണക്കാ നിട്ടിരുന്ന ഷീറ്റുകള്‍ കത്തിനശിച്ചു. തോട്ടാശ്ശേരി മൊയ്തൂട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഷീറ്റുമേഞ്ഞ പുകപുരയിലാണ് അഗ്നബാധയുണ്ടായത്. ഇന്ന് വെകിട്ട് എഴരയോടുകൂടി യാണ് സംഭവം. ആയിരത്തിലധികം ഷീറ്റുകള്‍ കത്തിനശിച്ചതായി പറയുന്നു. വിവരമ റിയിച്ചപ്രകാരം മണ്ണാര്‍ക്കാട് അഗ്നിരക്ഷാ നിലയത്തില്‍ നിന്നും സീനിയര്‍ ഫയര്‍ ആന്‍ ഡ് ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ എസ്. വിമല്‍ കുമാറിന്റെ നേതൃത്വത്തില്‍ സേ ന അംഗങ്ങളായ സുരേഷ്‌കുമാര്‍, കെ.പ്രശാന്ത്, പ്രപഞ്ച്, കെ.പ്രശാന്ത്, സനോജ് മോഹന്‍, പ്രപഞ്ച്, ശരത് കൃഷ്ണ, ടി.കെ അന്‍സല്‍ ബാബു എന്നിവരെത്തിയാണ് തീപൂര്‍ണമായും അണച്ചത്. അഗ്നിരക്ഷാസേനയെത്തുന്നതിന് മുമ്പ് നാട്ടുകാരുടെ നേതൃത്വത്തില്‍ തീയ ണക്കാനുള്ള ശ്രമം നടത്തിയിരുന്നു. കെട്ടിടത്തിനും നാശനഷ്ടമുണ്ടായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!