മണ്ണാര്‍ക്കാട് : കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ് ആരോ ഗ്യനില വീണ്ടെടുത്ത തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ (ഗ്രേഡ്്) എം.ജഗദീഷ് തിരികെ ജോലിയില്‍ പ്രവേശിച്ചു. ഇതിനായി ഇന്ന് രാ വിലെ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസിലെത്തിയ ജഗദീഷിനെ ഡി.എഫ്.ഒ. സി. അബ്ദു ള്‍ ലത്തീഫ് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. ഡിവിഷണിലെ റെയ്ഞ്ച് ഓഫിസര്‍മാരും മറ്റ് ജീവനക്കാരും പങ്കെടുത്തു. കഴിഞ്ഞ ജൂലായ് 11നാണ് ജഗദീഷിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. കോട്ടോപ്പാടം കച്ചേരിപ്പറമ്പ് മേലേക്കളം തോട്ടപ്പായിക്ക് സമീപ ത്ത് വെച്ചായിരുന്നു സംഭവം. വനപാലകരും ആര്‍.ആര്‍.ടിയും ചേര്‍ന്ന് രണ്ട് കാട്ടാനകളെ തുരത്തുന്നതിനിടെ കൊമ്പനാന പാഞ്ഞടുക്കുകയായിരുന്നു. മറ്റുള്ളവര്‍ ചിതറിയോടി യപ്പോള്‍ ജഗദീഷും ഫോറസ്റ്റ് വാച്ചര്‍ സുധീഷും വീണു. ഇതിനിടെ തുമ്പിക്കൈ കൊ ണ്ടുള്ള ആനയുടെ അടിയേറ്റ് പാറക്കെട്ടിലേക്ക് വീണ ജഗദീഷിന്റെ നാല് വാരിയെല്ലു കള്‍ക്കും തോളെല്ലിനും പൊട്ടലുണ്ടായി. ഈ വര്‍ഷം രണ്ടാംവട്ടമായിരുന്നു വനപാലക ര്‍ക്ക് നേരെയുള്ള കാട്ടാനയുടെ ആക്രമണം. ക്കഴിഞ്ഞ ജനുവരി 25ന് കാഞ്ഞിരംകു ന്നില്‍ വെച്ച് വനപാലകരെ കാട്ടാന ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഓടിരക്ഷപ്പെടുന്ന തിനിടെ മൂന്ന് പേര്‍ക്ക് വീണ പരിക്കേല്‍ക്കുകയും ചെയ്തു. അന്നും ജഗദീഷിന്റെ നേ തൃത്വത്തിലാണ് കാട്ടാനകളെ തുരത്തിയത്. കാട്ടാന ആക്രണത്തില്‍ പരിക്കേറ്റ ജഗദീഷ് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ മൂന്ന് ആഴ്ചകളോളം ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ നിന്നും വിടുതല്‍ വാങ്ങി വീട്ടിലേക്ക് മടങ്ങിയ ശേഷം മൂന്ന് മാസ ത്തോളമുള്ള ചികിത്സയും വിശ്രമവും കഴിഞ്ഞാണ് തിരിച്ചെത്തിയത്.