മണ്ണാര്‍ക്കാട് : പരിഷ്‌ക്കരിച്ച ‘സമഗ്ര പ്ലസ്’ പോര്‍ട്ടലില്‍ ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ ഹയ ര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുന്ന ‘ചോദ്യശേഖരം’ തയ്യാറാക്കി കൈറ്റ്. ഫിസിക്സ്, കെമിസ്ട്രി, മാത്സ്, എക്കണോമിക്സ്, അക്കൗണ്ടന്‍സി, ബോട്ടണി, സു വോളജി, ബിസിനസ് സ്റ്റഡീസ് എന്നീ വിഷയങ്ങളുടെ 6500 ചോദ്യങ്ങളാണ് നിലവില്‍ ‘സമഗ്രപ്ലസ്’ പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുള്ളത്.

പ്രത്യേകം ലോഗിന്‍ ചെയ്യാതെതന്നെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെല്ലാം ‘സമഗ്രപ്ലസ്’ പോര്‍ട്ടലിലെ ക്വസ്റ്റിയന്‍ ബാങ്ക് ലിങ്ക് വഴി ഈ സംവിധാനങ്ങള്‍ ഉപയോ ഗിക്കാനാകും. മീഡിയം, ക്ലാസ്, വിഷയം, അദ്ധ്യായം എന്നിങ്ങനെ യഥാക്രമം തിര ഞ്ഞെടുത്താല്‍ ആ അദ്ധ്യായത്തിലെ ചോദ്യങ്ങള്‍ ക്രമത്തില്‍ കാണാനാകും. ചോദ്യ ത്തിന് നേരെയുള്ള വ്യൂ ആന്‍സര്‍ ഹിന്റ് ക്ലിക്ക് ചെയ്താല്‍ അതിനുള്ള ഉത്തര സൂചിക യും ദൃശ്യമാകും.

ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് വ്യത്യസ്ത ടേമുകള്‍ക്കും അദ്ധ്യായങ്ങള്‍ക്കും അ നുസൃതമായ ചോദ്യപേപ്പറുകള്‍ അനായാസേന തയ്യാറാക്കാന്‍ സൗകര്യമൊരുക്കുന്നു എന്നതാണ് ‘സമഗ്രപ്ലസി’ന്റെ മറ്റൊരു പ്രധാന സവിശേഷത. ഇതിനായി അധ്യാപകര്‍ ലോഗിന്‍ ചെയ്ത് പോര്‍ട്ടലിലെ ക്വസ്റ്റിയന്‍ റെപ്പോസിറ്ററിഎന്ന ഭാഗം പ്രയോജനപ്പെടുത്ത ണം. നിലവിലുള്ള ചോദ്യ ശേഖരത്തിനു പുറമെ അധ്യാപകര്‍ക്ക് മൈ ക്വസ്റ്റിയന്‍സ് എന്ന ടാബില്‍ ക്ലിക്ക് ചെയ്ത് സ്വന്തമായി ചോദ്യങ്ങള്‍ തയ്യാറാക്കാനും അപ്രകാരം തയ്യാ റാക്കിയവ അവരുടെ ചോദ്യശേഖരത്തില്‍ ചേര്‍ത്ത് ചോദ്യപേപ്പറിന്റെ ഭാഗമാക്കാനും സംവിധാനമുണ്ട്.

ഒന്‍പത്, പത്ത് ക്ലാസുകള്‍ക്കായി ‘സമഗ്രപ്ലസി’ല്‍ ചോദ്യശേഖര സംവിധാനം നേരത്തെ തന്നെ ലഭ്യമാക്കിയിട്ടുണ്ട്. പുതിയ ഒന്‍പതാം ക്ലാസിലെ പാഠപുസ്തകത്തിനനുസൃതമായി പ്രത്യേകം ‘അസസ്മെന്റ് വിഭാഗവും’ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി അധ്യാപകര്‍ക്ക് കൈറ്റിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കിയിട്ടുണ്ട്.

കൂടുതല്‍ വിഷയങ്ങളും ചോദ്യങ്ങളും ഉള്‍പ്പെടുത്തി നിരന്തരം പരിഷ്‌ക്കരിക്കുന്ന സമീ പനമാണ് ‘സമഗ്രപ്ലസ്’ പോര്‍ട്ടലിനായി സ്വീകരിച്ചിട്ടുള്ളതെന്ന് കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. www.samagra.kite.kerala.gov.in എന്നതാണ് പോര്‍ട്ടലിന്റെ വിലാസം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!