മണ്ണാര്‍ക്കാട് : ജനങ്ങളുടെ സുരക്ഷയും നഗരസൗന്ദര്യവല്‍ക്കരണവും മുന്‍നിര്‍ത്തി നഗരസഭ വിഭാവനം ചെയ്ത നിരീക്ഷണ കാമറ പദ്ധതി വൈകാതെ യാഥാര്‍ത്ഥ്യമാ യേക്കും. വിദേശത്ത് നിന്നുമാണ് കാമറകളെത്തിക്കുന്നത്. ഇതിനായി കരാര്‍ കമ്പനി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. നവംബര്‍ അവസാനത്തോടെ കാമറകള്‍ എത്തുമെന്നാണ് കരാര്‍ കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നും ലഭ്യമാകുന്ന വിവരം. ഇതുപ്ര കാരം ഡിസംബര്‍ ആദ്യവാരത്തോടെ കാമറസ്ഥാപിക്കല്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരി ക്കാണ് ഇവര്‍ ലക്ഷ്യമിടുന്നത്. കുന്തിപ്പുഴ മുതല്‍ നെല്ലിപ്പുഴ വരെ മൂന്നര കിലോമീറ്റര്‍ ദൂരം ദേശീയപാതയോരത്ത് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിന് കഴിഞ്ഞവര്‍ഷ മാണ് നഗരസഭ പദ്ധതിയിട്ടത്. 65 ലക്ഷം രൂപയാണ് ചെലവ്. പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്സ് വിഭാഗത്തിനാണ് നിര്‍വഹണ ചുമതല. കോഴിക്കോടുള്ള ഒരു കമ്പനി യാണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. നേരത്തെയുള്ള എസ്റ്റിമേറ്റ് പുതുക്കിയിട്ടുണ്ട്. നാല്‍പ്പ തിലധികം കാമറകളാണ് സ്ഥാപിക്കുക. ഇതില്‍ രണ്ടെണ്ണം വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ തിരിച്ചറിയാന്‍ കഴിയുന്നതായിരിക്കും. നഗരസഭയ്ക്കും പൊലിസിനും ഒരു പോലെ ദൃശ്യങ്ങള്‍ കാണാന്‍ കഴിയാവുന്ന തരത്തി ലാകും ക്രമീകരണം. കാമറകള്‍ വെയ്ക്കുന്നതിന് ദേശീയപാതയോരത്ത് കാലുകള്‍ സ്ഥാപിക്കാന്‍ ബന്ധപ്പെട്ട അധികൃ തരില്‍ നിന്നും അനുമതി ലഭ്യമാകാനും കാലതാമസമെടുത്തിരുന്നു. നിലവില്‍ എട്ട് കാലുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കി യിട്ടുണ്ട്. ഇത് കൂടാതെ നഗരസഭയുടെ തെരുവുവിളക്കു കാലുകളിലുമെല്ലാമായി നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനാണ് നീക്കം. കാമറകള്‍ വരുന്നതോടെ ലഹരിക്ക ടത്ത് ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍, അനധികൃതപാര്‍ക്കിംഗ്, മാലിന്യ നിക്ഷേപം എന്നിവയെല്ലാം തടയാനുമാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. മാത്രമല്ല നഗരം കാമറ കണ്ണിലാകുന്നത് പൊലിസിനും ഏറെ ഗുണം ചെയ്യും.