കുമരംപുത്തൂര്‍ : നെച്ചുള്ളി ഗവ. ഹൈസ്‌കൂളില്‍ നവീകരിച്ച സ്‌കൂള്‍ ഓഡിറ്റോറിയം ബ്ലോക്കും സ്റ്റേജും ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ പത്ത് ലക്ഷം രൂപ വകയിരുത്തിയാണ് നവീകരണ പ്രവര്‍ത്തികള്‍ നടത്തിയത്. സ്‌കൂള്‍ ഹാളിലും പുറത്തും നടത്തുന്ന പരിപാ ടികള്‍ക്ക് ഉപയോഗിക്കാവുന്ന വിധത്തിലാണ് സ്റ്റേജ് ഒരുക്കിയിട്ടുള്ളത്. പി.ടി.എ പ്രസി ഡന്റ് കെ.പി മുഹമ്മദ് മുസ്തഫ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മേരി സന്തോ ഷ് മുഖ്യാതിഥിയായിരുന്നു. പ്രധാനധ്യാപകന്‍ പി.കെ സന്തോഷ് കുമാര്‍, എച്ച്.എം.സി ചെയര്‍മാന്‍ അലവി പൊന്‍പാറ, പി.ടി.എ. ഭാരവാഹികളായ കെ.സി മൊയ്തുപ്പ , കെ.ടി ഹസീന , മണ്ണുമ്മല്‍ മുഹമ്മദലി, നസ്രുദീന്‍, ശരീഫ്, സ്റ്റാഫ് സെക്രട്ടറി എം.സി മനോജ് എന്നിവര്‍ സംസാരിച്ചു.