മണ്ണാര്‍ക്കാട്: സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ നേതൃത്വത്തിലുള്ള വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി അട്ടപ്പാടി ചുരം റോഡിന്റെ ഇരുവശങ്ങളിലുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു. മണ്ണാര്‍ക്കാട് വനം ഡിവിഷന്‍, റേഞ്ച് ഓഫീസ്, മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷന്‍ എന്നിവിടങ്ങളിലെ ജീവനക്കാരും തെങ്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. വിദ്യാര്‍ഥികളുമാണ് പങ്കെടുത്തത്. മണ്ണാര്‍ ക്കാട്-ചിന്നത്തടാകം റോഡിലെ ചുരം റോഡ് മുതല്‍ പ്രവൃത്തികള്‍ നടത്തി. ചാക്കു കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇവര്‍ ശേഖരിച്ചത്. ഇതു പിന്നീട് അഗളി പഞ്ചായ ത്ത് അധികൃതര്‍ക്ക് കൈമാറി. മണ്ണാര്‍ക്കാട് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സി.എം. മുഹ മ്മദ് അഷ്റഫിന്റെ നേതൃത്വത്തിലായിരുന്നു ശുചീകരണം. തെങ്കര പഞ്ചായത്ത് സ്ഥി രം സമിതി അധ്യക്ഷനും സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റുമായ മുഹമ്മദ് ഉനൈസ്, എന്‍. എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ ടി.പി സുഭാഷ്, ആയിഷ ഫിദ എന്നിവര്‍ പങ്കെടുത്തു.