കോട്ടോപ്പാടം : മാലിന്യമുക്ത നവകേരളം പദ്ധതി, സ്വച്ഛതാ ഹി സേവാ കാംപെയിന്റെ ഭാഗമായി കോട്ടോപ്പാടം പഞ്ചായത്തിലെ കൊടുവാളിപ്പുറത്ത് ശുചീകരണ പ്രവൃത്തിക ള്‍ നടത്തി. അംഗന്‍വാടി പരിസരം. ആര്യമ്പാവ് കൊടുവാളിപ്പുറം റോഡ് അഴുക്കുചാല്‍ എന്നിവടങ്ങളാണ് വൃത്തിയാക്കിയത്. കുടുംബശ്രീ അംഗങ്ങള്‍ക്കായി ബോധവല്‍ക്ക രണ ക്ലാസും നടത്തി.പ്രതിജ്ഞയുമെടുത്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം പടുവില്‍ കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ റഫീന റഷീദ് അധ്യക്ഷയായി. അംഗന്‍വാടി ടീച്ചര്‍മാരായ ദേവകിക്കുട്ടി, സിന്ധു, ലീല, ആശാവര്‍ക്കര്‍മാരായ അംബു ജാക്ഷി, ശാന്തകുമാരി, സി.ഡി.എസ്. അംഗം സുനീഷ തുടങ്ങിയവര്‍ പങ്കെടുത്തു.