ഒറ്റപ്പാലം: ഐ.എന്‍.എല്‍ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസും പാര്‍ട്ടി പൊളിറ്റിക്കല്‍ വര്‍ക്ഷോപ്പും ഒറ്റപ്പാലത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് റസാഖ് മാനു അധ്യക്ഷനായി. മീഡിയ- സോഷ്യല്‍ മീഡിയ വിഷയത്തില്‍ സംസ്ഥാന സെക്രട്ടറി അഷ്റഫലി വല്ലപ്പുഴയും, സംഘടന സം ഘാടനം വിഷയത്തില്‍ ഇനാഫ് സംസ്ഥാന ജന.സെക്രട്ടറി ഹാഷിം അരിയിലും ക്ലാസെ ടുത്തു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അസീസ് പരുത്തിപ്ര, ജില്ലാ വൈസ് പ്രസിഡന്റ് മമ്മി കുട്ടി മാസ്റ്റര്‍ , ജനറല്‍ സെക്രട്ടറി പി.വി ബഷീര്‍, സെക്രട്ടറി കെ.വി അമീര്‍,ട്രഷറര്‍ അബ്ദു റഫീഖ്, എന്‍.വൈ.എല്‍. ജില്ലാ ജനറല്‍ സെക്രട്ടറി കെ .കമറു ദ്ധീന്‍, ഐ.എന്‍.എല്‍ വനിത ലീഗ് ജില്ലാ പ്രസിഡന്റ് കുഞ്ഞീരുമ്മ ടീച്ചര്‍, പ്രവര്‍ത്തക സമിതി അംഗങ്ങളായ മുസ്തഫ പുതുനഗരം, അബ്ദുറഹീം, അബ്ദു മാസ്റ്റര്‍, വി.ടി.ഉമ്മര്‍, ബഷീര്‍ പുളിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!