മണ്ണാര്‍ക്കാട് : സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി പൊതുവിദ്യാലയങ്ങ ളിലെ ബിരുദതല പൊതു പ്രവേശന പരീക്ഷകളില്‍ ഉന്നത വിജയം നേടുന്നതിന് കൈറ്റ് ആവിഷ്‌കരിച്ച ‘കീ ടു എന്‍ട്രന്‍സ്’ പദ്ധതിക്ക് തുടക്കമായി. സെപ്റ്റംബര്‍ 30 രാത്രി 7.30 മുതല്‍ കൈറ്റ് വിക്ടേഴ്സില്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്തു തുടങ്ങും. പദ്ധതിയുടെ ഭാഗ മായി കൈറ്റ് തയ്യാറാക്കിയ www.entrance.kite.kerala.gov.in എന്ന പോര്‍ട്ടല്‍ പൊതുവിദ്യാഭ്യാ സ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
ചോദ്യാവലികള്‍, അസൈന്‍മെന്റുകള്‍, മോക്ടെസ്റ്റ് എന്നിവ ഈ പോര്‍ട്ടല്‍ വഴി ചെയ്യാ നാകും. ഓരോ വിഷയത്തിന്റെയും അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസുകള്‍ സംപ്രേ ഷണം ചെയ്തതിന് ശേഷമാണ് പോര്‍ട്ടലില്‍ മോക്ടെസ്റ്റും അസൈന്‍മെന്റുകളും ലഭ്യമാ കുക. ഓരോ ക്ലാസിന്റേയും സ്‌കോര്‍ നോക്കി കുട്ടികള്‍ക്ക് നിരന്തരം മെച്ചപ്പെടുത്താന്‍ ഇതുവഴി അവസരം ലഭിക്കും.കെമിസ്ട്രി, ഫിസിക്സ്, ബോട്ടണി, സുവോളജി, മാത്തമാ റ്റിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ്, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ട ന്‍സി, സ്റ്റാറ്റിസ്റ്റിക്‌സ്, ഇംഗ്ലീഷ്, ലോജിക്കല്‍ റീസണിങ്, സോഷ്യോളജി, ജ്യോഗ്രഫി എന്നീ വിഷയങ്ങളില്‍ ആണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. തുടര്‍ന്ന് മറ്റ് വിഷയങ്ങളും ഉള്‍പ്പെടുത്തും.
സയന്‍സ്-ഹ്യുമാനിറ്റീസ്-കൊമേഴ്സ് വിഭാഗത്തിലെ എട്ടു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ക്ക് സൗജന്യമായി ലോഗിന്‍ സൗകര്യമൊരുക്കുന്ന കേരളത്തിലെ ഏറ്റവും ബൃഹത്തായ പൊതുപ്രവേശന പരിശീലന സംവിധാനമാണിതെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് പറഞ്ഞു. കഴിഞ്ഞ വര്‍ഷം മെഡിക്കല്‍-എന്‍ജിനീയറിങ് പ്രവേശന പരീക്ഷ യ്ക്ക് ഇതേ രൂപത്തില്‍ ക്രാഷ് കോഴ്സായി നടപ്പാക്കിയ ‘ക്രാക്ക് ദ എന്‍ട്രന്‍സ്’ ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിലെ ക്ലാസുകളും പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്. സ്‌കൂ ള്‍ കോഡും പ്രവേശന സമയത്ത് ലഭിക്കുന്ന അഡ്മിഷന്‍ നമ്പറും ജനന തീയതിയും ഉപയോഗിച്ചാണ് കുട്ടികള്‍പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യേണ്ടത്.കുട്ടികള്‍ക്ക് ക്ലാസുകള്‍ കാണുന്നതിന് സ്‌കൂളിലെ സാങ്കേതിക സൗകര്യങ്ങള്‍ ആവശ്യമെങ്കില്‍ ലഭ്യമാക്കു ന്നതിന് സ്‌കൂള്‍ അധികൃതര്‍ ക്രമീകരണം ഒരുക്കേണ്ടതാണെന്നും എല്ലാ വിദ്യാര്‍ത്ഥിക ളെയും ഈ പരിശീലനത്തെക്കുറിച്ചുള്ള വിവരം അറിയിക്കേണ്ടതാണെന്നും നിഷ്‌കര്‍ ഷിക്കുന്ന സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി.
‘കീ ടു എന്‍ട്രന്‍സ്’ പരിപാടിയുടെ ഫലപ്രദമായ നടത്തിപ്പിനായി പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ എച്ച്.എസ്.എസ്.റ്റി, സൗഹൃദ കോഡിനേറ്റര്‍, കരിയര്‍ ഗൈഡ് എന്നി വരുള്‍പ്പെടുന്ന ഒരു ടീമിനെ ചുമതലപ്പെടുത്തണം. സ്‌കൂളിലെ മുഴുവന്‍ കുട്ടികളെയും പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്യിക്കാനും ആവശ്യമായ പിന്തുണ നല്‍കാനുമുള്ള നടപടിക ള്‍ ഈ ടീമിന്റെ നേതൃത്വത്തിലാണ് സ്‌കൂളില്‍ നടപ്പിലാക്കേണ്ടത്. കൈറ്റ് വിക്ടേഴ്സിനു പുറമെ കേരളത്തിനനുവദിച്ച രണ്ടു പി.എം ഇ-വിദ്യ ചാനലുകളിലും തത്സമയം ക്ലാസു കള്‍ കാണാം. കൈറ്റ് യുട്യൂബ് ചാനലില്‍ സംപ്രേഷണത്തിന് ശേഷം ക്ലാസുകള്‍ എല്ലാവ ര്‍ക്കും കാണാവുന്ന തരത്തില്‍ ലഭ്യമാക്കും.