പാലക്കാട് : എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനത്തിന്റെ ജില്ലാതല ആഘോഷം ഓഗസ്റ്റ് 15ന് രാവിലെ ഒമ്പതിന് പാലക്കാട് കോട്ടമൈതാനത്ത് നടക്കും. തദ്ദേശ സ്വയം ഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് പതാക ഉയര്‍ത്തും. തുടര്‍ന്ന് പരേഡ് പരി ശോധിച്ച് സല്യൂട്ട് സ്വീകരിക്കും. ഹരിത പ്രോട്ടോക്കോള്‍ പാലിച്ചാകും ആഘോഷം. ആഘോഷവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്രയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആലോചനാ യോഗം ചേര്‍ന്നു.
എ.ആര്‍ ക്യാമ്പ്, കെ.എ.പി, ലോക്കല്‍ പൊലീസ് (വനിതാ, പുരുഷ വിഭാഗം), എക്സൈ സ്, ഹോംഗാര്‍ഡ്, വാളയാര്‍ ഫോറസ്റ്റ് സ്‌കൂള്‍ ട്രെയിനി, എന്‍.സി.സി, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് ഉള്‍പെടെ 32 പ്ലാറ്റൂണുകള്‍ ഉള്‍പ്പെടുത്തി പരേഡ് നടത്തും. എ.ആര്‍ ക്യാമ്പ് കമാന്‍ഡര്‍ പരേഡ് നയിക്കും. കാണിക്കമാത കോണ്‍വന്റ് ജി.എച്ച്. എസ്.എസ്, നവോദയ സ്‌കൂള്‍ എന്നിവരുടെ ബാന്‍ഡ് വാദ്യം ഉണ്ടായിരിക്കും. ഓഗസ്റ്റ് 10, 12, 13 തിയ്യതികളില്‍ കോട്ടമൈതാനത്ത് പരേഡ് പരിശീലനം നടക്കും. ഓഗസ്റ്റ് 10 നും 12 നും വൈകിട്ട് മൂന്നിനും 13 ന് രാവിലെ 7.30 നും പരിശീലനം ആരംഭിക്കും. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറും.
കോട്ടമൈതാനത്തെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയോടെയാണ് ആഘോഷം ആരംഭിക്കുക. കോട്ടമൈതാനത്ത് പതാക ഉയര്‍ത്തുന്നതോടെ എല്ലാ സര്‍ക്കാര്‍ ഓഫീ സുകളിലും പതാക ഉയര്‍ത്തും. എല്ലാ ഓഫീസുകളും അലങ്കരിക്കും. സിവില്‍ സ്റ്റേഷന് മുന്‍വശത്തെ ഗാന്ധി പ്രതിമയില്‍ പുഷ്പാലങ്കാരം നടത്തും.കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ.ഡി.എം ഡോ.എം.സി.റെജില്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.